ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 64 ശതമാനം മരുന്നുകളും അംഗീകരിക്കാത്തവയെന്ന ഞെട്ടിക്കുന്ന പഠനം പുറത്ത്. മള്‍ട്ടിനാഷണല്‍ കമ്ബനികള്‍ തുടര്‍ച്ചയായി മരുന്നുകള്‍ ഉണ്ടാക്കുകയും, അതോടൊപ്പം ഇവ അംഗീകരിക്കാത്തവ അനിയന്ത്രിതമായി ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതിലൂടെ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ്(എഎംആര്‍) അതായത് മരുന്നുകള്‍ കഴിച്ച് കഴിച്ച് ശരീരം ഇത്തരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാകുകയും ഇത് ആഗോള തലത്തില്‍ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുമെന്നും യുകെയില്‍ നിന്നിറങ്ങിയ പഠനം വ്യക്തമാക്കുന്നു.
2007-2012 കാലയളവില്‍ ഇന്ത്യയില്‍ 118 ഓളം നിശ്ചിത ഡോസ് സംയുക്തംഎരഫ്ഡിസി) അടങ്ങിയ അംഗീകരിക്കാത്ത മരുന്നുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെട്ടു എന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 64 ശതമാനം മരുന്നുകളും അംഗീകരിക്കാത്തവയാണ്. കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് നിയന്ത്രണ സംഘടനയാണ് അംഗീകാരം നല്‍കുന്നത്. 12 മള്‍ട്ടി നാഷണല്‍ കമ്ബനികള്‍ ഉള്‍പ്പെടെയുള്ള 599 ഫാര്‍മസ്യൂട്ടിക്കല്‍സ് ഉണ്ടാക്കിയ 3,300 ഓളം ബ്രാന്‍ഡുകളിലായാണ് ഇത്തരം മരുന്നുകള്‍ വില്‍ക്കപ്പെടുന്നത്.
Post Your Comments