Life StyleFood & CookeryHealth & Fitness

പൊണ്ണത്തടി ദിവസങ്ങള്‍ക്കുള്ളില്‍ കുറയാന്‍ ചുട്ട വെളുത്തുള്ളി ഇങ്ങനെ കഴിച്ചാല്‍ മതി

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. വയര്‍ ചാടുന്നതിന് പലകാരണങ്ങള്‍ ഉണ്ട്. വ്യായാമക്കുറവും വയറിലുണ്ടാകുന്ന ചില സര്‍ജറികളുമെല്ലാം വയര്‍ ചാടുവാനുള്ള കാരണങ്ങളില്‍ പെടുന്നവ ആണ്. ഇതിനൊരു പ്രശ്‌നപരിഹാരമായി പല നാട്ടുവൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്. സാധാരണയായി നമ്മുടെ അടുക്കളയില്‍ തന്നെ ലഭിയ്ക്കുന്ന ചിലത് ആണ് ഈ നാട്ടുവൈദ്യത്തില്‍ പ്രധാനം. ഇവയൊന്നും തന്നെ അധികം ചെലവില്ലാത്തതും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തവയും ആണ്. ഇതില്‍ പെട്ട ഒന്നാണ് വെളുത്തുളളി. വയര്‍ കുറയ്ക്കാന്‍ മാത്രമല്ല തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന് ആണ് വെളുത്തുള്ളി.

1. വെളുത്തുള്ളിയില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമായ അലിസില്‍ ഉല്പാദിപ്പിയ്ക്കപ്പെടുവാന്‍ വേണ്ടി 2 അല്ലി വെളുത്തുള്ളി ചതച്ച് 10 മിനിറ്റു വയ്ക്കണം. എന്നിട്ട് ഇത് വെറുംവയറ്റിലോ അല്ലെങ്കില്‍ രാത്രി കിടക്കുന്നതിനു മുന്‍പോ ഈ രൂപത്തില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കണം.

2. വെളുത്തുള്ളി അടിച്ച് ജ്യൂസെടുത്ത് ഒരു ടീസ്പൂണ്‍ ജ്യൂസ് കുടിയ്ക്കുക. ഇതിനുശേഷം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കണം. വെളുത്തുള്ളി നീരില്‍ വേണമെങ്കില്‍ തേനും ചേര്‍ക്കാം.

3. വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തില്‍ കലക്കിയതില്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ ചതച്ച വെളുത്തുള്ളി കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിച്ചാലും മതി ആകും.

4. 1 ടീസ്പൂണ്‍ വെളുത്തുള്ളി നീര്, തേന്‍, ആപ്പിള് സിഡെര്‍ വിനെഗര്‍ എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുകയും ഇതില്‍ വേണമെങ്കില്‍ അല്പം മുളകുപൊടി ചേര്‍ത്തു കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

5. തിളപ്പിയ്ക്കാത്ത പാലില്‍ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതല്ലെങ്കില്‍ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലില്‍ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടില്‍ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില് തേനും കുരുമുളകും ചേര്‍ത്താലും ഏറെ നല്ലതാണ്.

6. ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് കുടിയ്ക്കാം. ചെറുനാരങ്ങാനീരോ മുളകുപൊടിയോ തേനോ ചേര്‍ക്കുന്നതും ഏറെ ഗുണം നല്‍കും.

7. 3 അല്ലി വെളുത്തുള്ളി, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, പകുതി നാരങ്ങാനീര്, കറ്റാര്‍ വാഴ ജെല്‍ എന്നിവ മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. 3 ടേബിള്‍ സ്പൂണ്‍ 3 തവണ ദിവസം കുടിയ്ക്കാം.

8. ഒരു അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, ഒരു കഷ്ണം കറുവാപ്പട്ട എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഗ്രീന്‍ ടീ ബാഗ് ഇട്ടുവച്ച് അല്‍പ്പം കഴിയുമ്പോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

9. പെരുഞ്ചീരകം, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇത് ചെറുചൂടോടെ ദിവസം രണ്ടുതവണ കുടിയ്ക്കാം.

10. ഒരു സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ ഒരു സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തിലോ നാരങ്ങാവെള്ളത്തിലോ കലക്കി കുടിയ്ക്കാം. ഗാര്‍ലിക് പൗഡര്‍ തേനില്‍ ചാലിച്ചു കുടിയ്ക്കുന്നത് നല്ലതാണ്. ഇതിനു ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കാം.

11. അര ലിറ്റര്‍ റെഡ് വൈനില്‍ 12 വെളുത്തുള്ളി അല്ലി അരിഞ്ഞിടുക. ഇത് ഗ്ലാസ് ജാറില്‍ വയ്ക്കണം. സൂര്യവെളിച്ചം കിട്ടുന്നിടത്തു വേണം, വയ്ക്കാന്‍. 2 ആഴ്ച ഇതേ രീതിയില്‍ അനക്കാതെ വയ്ക്കുക. 1 ടീസ്പൂണ്‍ മിശ്രിതം ദിവസം മൂന്നു തവണ കുടിയ്ക്കാം. ആറു മാസത്തെ ഇടവേളയില്‍ ഇത് കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button