Latest NewsKeralaNews

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : ആന്ധ്ര സ്വദേശിയുടെ കൈയില്‍ നിന്ന് കണ്ടെത്തിയത് മാരക വസ്തുക്കള്‍

തിരുവനന്തപുരം : വ്യാജ വർത്തയെന്നു പോലീസ് പറയുമ്പോഴും ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയാണ് രണ്ടിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കത്തോടിയിലുമാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ആന്ധ്ര അനന്തപുരം സ്വദേശി ചിന്നപ്പയെ(75) അറസ്റ്റ് ചെയ്തു. പൂച്ചാക്കല്‍ പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്ന് യുകെജി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പണം നീട്ടി പ്രലോഭിപ്പിച്ച്‌ കുട്ടിയെ കൂടെ ചെല്ലാന്‍ പ്രേരിപ്പിച്ചു.

കുട്ടി കരഞ്ഞുകൊണ്ട് വീട്ടുകാരെ വിവരമറിയിച്ചതോടെ ഇയാളെ നാട്ടുകാര്‍ പിടികൂടി. ചിന്നപ്പയുടെ ബാഗില്‍ നിന്ന് പലഹാരങ്ങളും കളിപ്പാട്ടവും കത്തിയും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.കോഴിക്കോട് കക്കോടി ചേലപ്പുറത്ത് ബിജീഷിന്റെ ഭാര്യ അപര്‍ണയുടെ കൈയ്യിലിരുന്ന ഒന്നര വയസുകാരിയെ ഒരാള്‍ തട്ടിപറച്ച്‌ ഓടുകയായിരുന്നു. അടുക്കളയിലേക്ക് ഓടിക്കയറിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. അപര്‍ണ്ണ ബഹളം വച്ചതോടെ കുട്ടിയെ പുറത്തുപേക്ഷിച്ച്‌ ഇയാള്‍ രക്ഷപ്പെട്ടു. കുട്ടിയുടെ മാല പൊട്ടിച്ചെങ്കിലും നഷ്ടമായില്ല. ഇതു മാലപൊട്ടിക്കാനുള്ള ശ്രമമാണെന്ന് പോലീസ് നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button