ഷീജ ശ്യാം
എറണാകുളം ജില്ലയില്‍ നാലാള്‍ കൂടുന്നിടത്തൊക്കെ പാട്ടുപാടിനടന്ന് ബക്കറ്റില്‍ പണം പിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് അവളുടെ പേരാണ് പ്രിയ അച്ചു.ഇങ്ങനെ നാലാള്‍ കൂടുന്നിടത്തെല്ലാം പാട്ടു പാടി കിട്ടിയ പണം കൊണ്ട് പ്രിയ അച്ചു എന്ന ജ്യോത്സ്‌സന നേരെ പോകുന്നത് മാരക രോഗം ബാധിച്ച ഏതെങ്കിലുമൊരു കുഞ്ഞിന്റെ അടുത്തേക്കാവും.ഇത്തരത്തില്‍ ഇവള്‍ സഹായിച്ചത് 10 പേരെയാണ്.8 കുട്ടികളെയും 2 ചെറുപ്പക്കാരെയും.10 ലക്ഷത്തോളം രൂപയാണ് പാട്ടുപാടി ബക്കറ്റ് പിരിവെടുത്ത് പ്രിയ, സഹജീവികള്‍ക്കായി കണ്ടെത്തിയത്.
കടുത്ത രോഗത്തിനും,അന്നത്തെ അന്നത്തിന് പാടുപെടുന്ന ചുററുപാടുകളിലും നിന്നു കൊണ്ടാണ് ഇത്രയൊക്കെ കാര്യങ്ങള്‍ പ്രിയ സ്വന്തം നിലയില്‍ ചെയ്യുന്നത്.കോഴിക്കോട് സ്വദേശിനിയായ പ്രിയ, ഭര്‍ത്താവിനൊപ്പമാണ് കൊച്ചിയിലെത്തുന്നത്. പ്രിയയുടെ ഭര്‍ത്താവ് രമേശന്‍ കാരപെന്റെറാണ് .ഇടക്കിടെ വരുന്ന കടുത്ത തലവേദന പരിധി വിട്ടപ്പോള്‍ പ്രിയ പരിശോധനക്കായി പോയി്.പിററ്യുട്ടറി അഡ്രിനോമ(തലച്ചോറിലെ മുഴ) യാണ് തലവേദനക്ക് കാരണമെന്ന് മനസിലാക്കിയ പ്രിയ ആശുപത്രിയില്‍ നിന്ന് മടങ്ങിയത് വേറിട്ടൊരു ചിന്തയുമായാരുന്നു.തന്നെക്കാള്‍ വേദന അനുഭവിക്കുന്നവര്‍ ചുററും ഉളളപ്പോള്‍ സ്വന്തം വേദന നിസാരമായി കാണാനാണ് പ്രിയയ്ക്ക് തോന്നിയത്.ആശുപത്രിയില്‍ കണ്ട കൊച്ചുകുട്ടികളുടെ വേദന പ്രിയയെ അത്രത്തോളം സ്വാധീനിച്ചിരുന്നു.
പാരമ്പര്യമായി കിട്ടിയ സംഗീതത്തെയാണ് പ്രിയ ഇതിനായി ഉപയോഗിച്ചത്.വാടകക്കെടുത്ത മൈക്കും വാഹനവുമായി ജനത്തിരക്കുളള ഇടങ്ങളിലേക്ക്ിറങ്ങി.പരിചയക്കാ രെല്ലാം വേ്‌ണ്ടെന്നു വിലക്കിയെങ്കിലും പ്രിയ പിന്‍വാങ്ങിയില്ല.അത്രത്തോളം ഉറച്ചതായിരുന്നുതീരുമാനം.ബസ് സററാന്ഡുകള് കേന്ദ്രീകരിച്ച് സംഗീതപരിപാടികള്‍ നടത്തി.ഈ സമയത്താണ് തലച്ചോര്‍ വലുതാകുന്ന രോഗാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന് തുടര്‍ ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നു അറിഞ്ഞത്.ശ്രദ്ധ പിന്നെ അതിലേക്കായി. പാട്ടുപാടിക്കിട്ടിയ 2ലക്ഷം രൂപ കുഞ്ഞിന് നല്‍കി.അതായിരുന്നു ആദ്യത്തെ കാരുണ്യ പ്രവര്‍ത്തനം.നാളിതുവരെ 10 ലക്ഷം രൂപ ചികിത്‌സാ സഹായമായി നല്‍ക്ിക്കഴിഞ്ഞു.വണ്ടി വാടകയ്ക്കും ഭക്ഷണത്തിനും മാത്രം ഉളളതെടുത്തിട്ട് ബാക്കി വരുന്ന മുഴുവന്‍ പണവും ആവശ്യക്കാര്‍ക്കായി വീതിച്ചുനല്‍കുകയാണ് ചെയ്യുന്നത്.
ഫേസ് ബുക്ക് ലൈവിലൂടെയും സഹായം ആവശ്യപ്പെട്ട് പോസ്‌ററിടാറുണ്ട്.സഹായം ആവശ്യമുളള കുട്ടികളെയും കുടുംബത്തെയും പരിചയപ്പെടുത്തും എന്നിട്ട് അവരുടെ ബാങ്ക് അക്കൗണ്ട് നമ്പരും നല്‍കും.ഇതിലൂടെയും പലര്‍ക്കും സഹായം ലഭിച്ചിട്ടുണ്ട്.പ്രീയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞ സിനിമാ നടന്‍ പാഷാണം ഷാജി 2 ലക്ഷവും,ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ 1 ലക്ഷവും ഇതിനോടകം നല്കി.പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രവാസി പുതിയ സൗണ്ട് സിസ്‌ററവും ജനറേറററും വാങ്ങാനുളള പണംനല്‍കി.
ഇതിനൊക്കെ ഇടയിലും പ്രീയയെ വേദനിപ്പിക്കുന്ന ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ചാരിററിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ കാരണം ചിലരെങ്കിലും തന്റെ പ്രവര്‍ത്തനങ്ങളെ സംശയ ദ്യഷ്ടിയോടെ നോക്കുന്നത ് അവരെ വേദനിപ്പിക്കുന്നു.സാമൂഹിക സേവനത്തിന്റെ പേരില്‍ നടക്കുന്ന കളളക്കളികള്‍ കാരണം പോലീസുകാരനില്‍ നിന്ന് ഒരിക്കല്‍ മോശമായ അനുഭവം ഉണ്ടായപ്പോള്‍ രക്ഷിച്ചത് സ്ഥലം എസ്.ഐ ആയിരുന്നു.പ്രവര്ത്തനങ്ങളെപ് പററി അറിയാമായിരുന്നതു കൊണ്ടാ്ണ് എസ്.ഐ പ്രീയയുടെ രക്ഷക്കെത്തിയത്. എങ്കിലും ഏതൊക്കെ പ്രതിസന്ധി ഉ്ണ്ടായാലും സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ല.പഴയൊരു വണ്ടിയിലാണ് ഇപ്പോള്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നത് മെയിന്റെയന്‍സിനും മറ്റുമായി പണം ചിലവാകുന്നുണ്ട്.പുതിയൊരു വണ്ടി വാങ്ങാന്‍ സന്മനസുളള ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രീയ .സ്വദേശികളും പ്രവാസികളുമായ നല്ല മനുഷ്യരിലാണ് പ്രിയയുടെ മുഴുവന്‍ പ്രതീക്ഷയും.
ശസ്ത്രക്രിയ ചെയ്താല്‍ ശരീരം തളരാനോ കാഴ്ച നഷ്ടപ്പെടാനോ സാധ്യത ഉളളതിനാലാണ് താന്‍ തുടര്‍ ചികിത്‌സയ്ക്ക്ായി ശ്രമിക്കാത്തതെന്ന് പ്രിയ പറയുന്നു.രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താനുളള ചികിത്സ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.സംഗീത പരിപാടികള്‍ക്കിടയില്‍ ചിലപ്പോള്‍ രോഗം കൂടാറുണ്ട്.ഇടയ്ക്ക് തലകറങ്ങി വീഴുകയും ചെയ്യും. രോഗങ്ങള്‍ക്കിടയിലും ആഴ്ചയില്‍ 5 ദിവസവും പരിപാടികള്‍ തുടരും. വെയിലും മഴയും ഒന്നും പ്രശ്‌നമാക്കാറില്ല.ചില ദിവസങ്ങളില്‍ വണ്ടിയില്‍ പെടോള്‍ അടിക്കാനുളള കാശു പോലും കിട്ടാറില്ല.
പാലക്കാട്ടുളള മഹിമയെന്ന കുഞ്ഞിനു വേണ്ടിയാണ് ഇപ്പോള്‍ പ്രിയ പാടിക്കൊണ്ടിരിക്കുന്നത്.
ഇത്തരമൊരു സാഹചര്യക്കിലാണ് ഇവളുടെ പാട്ടിന് കാരുണ്യമെന്നും പേരിന് പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെന്നും ഉളള അര്‍ത്ഥം വരുന്നത്. കൈനിറയെ പണവും വലിയ ജോലിയും ഉളളവര്‍ക്ക് മാത്രം പറഞ്ഞിട്ടുളള പണിയാണ് ചാരിററിയും സഹജീവി സ്‌നേഹവും എന്നു പറയുന്നവര്‍ക്കുളള മറുപടിയാണ് പ്രിയയുടെ ജീവിതം.
Post Your Comments