തിരുവനന്തപുരം•നഗരത്തില്‍ ശാസ്തമംഗലത്ത് പോലീസിന് കത്ത് എഴുതി പോസ്റ്റ് ചെയ്ത ശേഷം ഒരു കുടുംബത്തിലെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. ശാസ്തമംഗലം പണിക്കേഴ്സ് ലൈനിലെ എഫ്-സ്ട്രീറ്റിലെ 43 ാം നമ്പര്‍ വീട്ടില്‍ താമസിച്ചിരുന്ന പി.ഡബ്ല്യൂ.ഡി റിട്ട ഉദ്യോഗസ്ഥന് സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി മകന് സനത് എന്നിവരാണ് മരിച്ചത്.
വിചിത്ര ജീവിത രീതികള്‍ പിന്തുടര്ന്നിരുന്ന ഇവര്‍ അയല്‍ക്കാരുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. കിളിമാനൂര്‍ സ്വദേശികളായ ഇവര്‍ 15 വര്‍ഷമായി ഇവിടെയാണ് ത്മസമെങ്കിലും അയല്‍ക്കാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. അവരോട് സംസാരിക്കാനോ ചിരിക്കാനോ പോലും ഈ കുടുംബം കൂട്ടാക്കാറില്ല. സി.എ പഠനം പൂര്‍ത്തിയാക്കിയ മകന് സനാതന്‍ ജോലിയ്ക്ക് ഒന്നും പോകാതെ വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഇവരുടെ മരണം ആരും അറിഞ്ഞതുമില്ല. രണ്ട് ദിവസത്തിന് ശേഷം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കത്ത് കിട്ടിയ ശേഷം പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിയുന്നത്.
ഇവര്‍ കടുത്ത അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്നതായാണ് അയല്‍വാസികള്‍ നല്കുന്ന വിവരം. ചില സ്വാമിമാരുടെ ആശ്രമങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ഇവരുടെ വീട്ടില്‍നിന്ന് ശംഖ് ഊതുന്നതും മണിയടി ശബ്ദവുമൊക്കെ നാട്ടുകാര്‍ സ്ഥിരം കേക്കാറുണ്ട്. രാത്രിയിലാണ് പലപ്പോഴും ഇത്തരത്തില്‍ പൂജകളൊക്കെ നടക്കാറുള്ളത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ അതിനൊപ്പം വച്ചിരിക്കുന്ന ഒരു മാല ഒരു സ്വാമിയ്ക്ക് കൊടുക്കണം എന്നെഴുതിയിട്ടുണ്ട്. ഇതും നാട്ടുകാരുടെ സംശയം ശരിവയ്ക്കുന്നതാണ്.
പൊലീസിന് അയച്ച ആത്മഹത്യാ കുറിപ്പില്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിച്ചിട്ടില്ല. ആത്മഹത്യ ചെയ്യുകയാണെന്നും ശവസംസ്ക്കാരത്തിനുള്ള പണം വീട്ടില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളെ വിവരം അറിയിക്കണമെന്നും കത്തിലുണ്ടായിരുന്നു. വാതില്‍ ചവിട്ടി പൊളിക്കരുതെന്നും കുറ്റിയിട്ടിട്ടില്ലെന്നും കത്തില്‍ എഴുതിയിരുന്നു. പണം നല്കാനുള്ളവര്ക്ക് നല്‍കാനുള്ള ചെക്കുകളും എഴുതി വച്ചിരുന്നു.
Post Your Comments