കൊച്ചി•ഗുണ്ടാത്തലവന് തുരുത്തിശ്ശേരി സ്വദേശി വിനുവിനെ ഗുണ്ടാ നിയമം ചുമത്തി കരുതല്‍ തടങ്കലിലാക്കി.അത്താണി ബോയ്സ് എന്ന പേരിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവാണ് ഇയാളെന്നും, അങ്കമാലി,നെടുമ്പാശ്ശേരി, കാലടി സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെയുള്ള അഞ്ച് കേസുകളില്‍ നിലവില്‍ വിചാരണ നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു. ഇതിനിടയില്‍ മറ്റ് രണ്ട് കേസുകളില്‍ കൂടി ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments