ലണ്ടൻ: താമസിക്കാതെ സാമ്പത്തികാവസ്ഥയും ഫേസ്ബുക്ക് മനസിലാക്കും. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്താണെന്ന് ഓട്ടോമാറ്റിക് ആയി തിരിച്ചറിയാനും, തൊഴിലാളിവര്‍ഗം, മധ്യവര്‍ഗം, സമ്പന്നര്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സാധിക്കുന്ന ഒരു സോഫ്റ്റ് വെയറിനുള്ള പേറ്റന്റിന് അപേക്ഷിച്ചു കഴിഞ്ഞു.
ഫെയ്സ് ബുക്ക് ആഗ്രഹിക്കുന്നത് ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രവചിക്കുവാന്‍ സഹായിക്കുന്ന വിദ്യാഭ്യാസം, വീട്ടുടമസ്ഥാവകാശം, ഇന്റര്‍നെറ്റ് ഉപഭോഗം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനം നിര്‍മ്മിക്കാനാണ്.
read also: ഫേസ്ബുക്ക് ജനങ്ങള്‍ക്ക് മടുത്തു : ഇതിനുള്ള കാരണങ്ങള്‍ നിരത്തി ഫേസ്ബുക്ക് അധികൃതര്‍
ഇങ്ങനെ ഒരു സംവിധാനത്തിനായി ഫെയ്സ്ബുക്ക് ശ്രമിക്കുന്നത് പരസ്യ വിതരണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വേണ്ടിയാണ്. ഫെയ്സ്ബുക്കിന് ഇതുവഴി പരസ്യ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഉപയോക്താക്കളുടെ യാത്രകള്‍, എത്ര ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള എത്ര ഉപകരണങ്ങള്‍ സ്വന്തമായുണ്ട്, ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ഫെയ്സ്ബുക്ക് ഇത്തരത്തില്‍ ശേഖരിക്കും.
Post Your Comments