
റോഡരികില്‍ വില്‍പ്പനയ്ക്കായി നിരത്തിവെച്ചിരിക്കുന്ന പിങ്ക് നിറമുള്ള, ചെറിയ കറുത്ത അരികളുള്ള, കത്തുന്ന തീനാളത്തോട് രൂപസാദൃശ്യമുള്ള വ്യത്യസ്തമായ ഒരു പഴത്തിനെ കുറിച്ച് പലര്‍ക്കും കൂടുതലയായൊന്നും അറിയില്ല. അതിന്റെ പേര് പോലും പലര്‍ക്കും കൃത്യമായി അറിയില്ല എന്നതാണ് സത്യാവസ്ഥ.
മധ്യ അമേരിക്കക്കാരനായ ഡ്രാഗണ്‍ ഫ്രൂട്ട്, ആന്റി ഓക്സിഡന്റ്സിന്റെയും കാല്‍സ്യത്തിന്റെയും വൈറ്റമിന്‍ ഇ, ഉ എന്നിവയുടെയും വലിയ സ്രോതസ്സാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതുവഴി എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന അയണും ഫോസ്ഫറസും രക്തത്തിന്റെയും പേശികളുടെയും രൂപീകരണത്തിനും സഹായകമാണ്. വെയിറ്റ് മാനേജ്‌മെന്റിനും സഹായിക്കുന്ന ഈ പഴം എന്തുകൊണ്ടും ഗുണകരമാണ്.
Post Your Comments