തിരുവനന്തപുരം: ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരുനാഗപ്പള്ളി സബ് കോടതി. ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കളോ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം നാളെ നടക്കാനിരിക്കെയാണ് വാര്‍ത്ത വിലക്കി തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി നോട്ടീസയച്ചത്.
Post Your Comments