Latest NewsNewsIndia

24 മണിക്കൂറില്‍ 980 സര്‍വീസുകളുമായി റെക്കോര്‍ഡ് നേട്ടത്തില്‍ മുംബൈ വിമാനത്താവളം

മുംബൈ: ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് മുംബൈ വിമാനത്താവളം. ഏറ്റവും തിരക്കുള്ള റണ്‍വേ ആയി മാറിയിരിക്കുകയാണ് മുംബൈ റണ്‍വേ. ജനുവരി 20ന് 980 സര്‍വീസുകളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും നിയന്ത്രിച്ച് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് മുംബൈ വിമാനത്താവളം.

ഡിസംബര്‍ ആറിന് 974 സര്‍വീസുകള്‍ എന്ന തങ്ങളുടെ തന്നെ റെക്കോര്‍ഡാണ് മുംബൈ മറികടന്നത്. ലോകത്തെ ഏറ്റവും തിരക്കുള്ള വാമാനത്താവളമാണ് മുംബൈ വിമാനത്താവളം. എന്നാല്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏക റെണ്‍വേ വിമാനത്താവളം യുകെയിലെ ഗാറ്റ്വിക് വിമാനത്താവളമാണ്.

870സര്‍വീസുകള്‍ നടത്താനുള്ള കാര്യക്ഷമതയാണ് ഈ വിമാനത്താവളത്തിനുള്ളത്. 19 മണിക്കൂറില്‍ ഈ സര്‍വീസുകള്‍ നടത്തും.

shortlink

Post Your Comments


Back to top button