തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. സാധാരണ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 6.48 രൂപയില്‍നിന്ന് 4.48 രൂപയായാണ് കുറച്ചത്. ബ്രാന്‍ഡഡ് പെട്രോളിന് 7.66 രൂപയില്‍നിന്ന് 5.66 രൂപയായും കുറച്ചു. ഡീസലിനുള്ള എക്സൈസ് തീരുവ ലിറ്ററിന് 8.33 രൂപയില്‍നിന്ന് 6.33 രൂപയായും ബ്രാന്‍ഡഡ് ഡീസലിന് 10.69 രൂപയില്‍നിന്ന് 8.69 രൂപയായും കുറച്ചു. നികുതി നിരക്കുകള്‍ മാറുന്നതോടെ ഇന്ധനവില നാളെ മുതല്‍ കുറയും.
പെട്രോളിന് ഒരു പൈസ കുറഞ്ഞ് 77.01 രൂപയും ഡീസലിന് നാല് പൈസ കുറഞ്ഞ് 69.54 രൂപയുമായി. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ എക്സൈസ് തീരുവ കുറച്ചിരുന്നു. രണ്ട് രൂപ കുറയ്ക്കുമെന്നായിരുന്നു കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഇതോടെ ഇന്ധനവിലയില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ധനവിലയില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
Post Your Comments