Latest NewsNewsIndia

ഇന്ത്യയുടെ ലോകകപ്പ് വിജയം ഗാലറിയിൽ ഷാജിപാപ്പന്‍ സ്‌റ്റൈലില്‍ ആഘോഷിച്ച് മലയാളികൾ

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ വിജയം നേടിയപ്പോൾ ഷാജി പാപ്പന്‍ സ്‌റ്റൈലില്‍ ഗാലറിയിൽ ആഘോഷം നടത്തി മലയാളികൾ. ന്യൂസീലന്‍ഡിലെ മൗണ്ട് മഗ്‌നുയി സ്റ്റേഡിയത്തിലെത്തിയാണ് ഷാജി പാപ്പന്‍ സ്‌റ്റൈലില്‍ മലയാളി സംഘം വിജയം ആഘോഷിച്ചത്. ആട് രണ്ടിലെ ജയസൂര്യയുടെ വേഷത്തിലാണ് സംഘമെത്തിയത്. കൂടാതെ ആവേശം നിറയ്ക്കാൻ ചെണ്ടയും ഇവർ കൂടെ കരുതിയിരുന്നു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം ലോകകിരീടം സ്വന്തമാക്കിയത്.

shortlink

Post Your Comments


Back to top button