KeralaLatest NewsNews

ദളിതര്‍ക്കു നേരെയുള്ള പൊലിസ് അക്രമം : വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് : അവിടെ നടന്നത് കുട്ടിയുടെ നൂല് കെട്ട് ചടങ്ങായിരുന്നില്ല : പൊലീസിനെ ചീത്ത വിളിച്ച് കയ്യടിച്ചവര്‍ ഇത് കൂടി വായിക്കൂ….

തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് ദളിത് കോളനിയില്‍ ഒരു കാരണവുമില്ലാതെ പോലീസ് ആക്രമിച്ചെന്ന വാര്‍ത്തയിലെ സത്യാവസ്ഥ പുറത്തുവന്നപ്പോള്‍ ജനങ്ങളാണ് ഞെട്ടിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ നടന്നതെന്ന് സാധാരണക്കാരായ നാം ഒരോരുത്തരും മനസിലാക്കേണ്ടതാണ്.

കാരണമില്ലാതെ ദളിത് കോളനിക്കാരെ പോത്തന്‍കോട് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇത് കള്ളമാണെന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.

കുറവല്ല കോളനിയിലെ പോലീസ് ‘അതിക്രമത്തിന്റെ’ വീഡിയോ കണ്ട് പൊലീസിനെ ചീത്ത വിളിച്ച് കയ്യടിച്ചവര്‍ ഒന്ന് ഇത് കൂടി വായിക്കൂ….

കഴക്കൂട്ടം കുറവിലം കോളനിയില്‍ കുട്ടികളെ സ്‌കൂളിലയക്കാന്‍ അനുവദിക്കാതിരിക്കുകയും അവരുടെതായ രീതിയില്‍ മാത്രം പഠനം നടത്തുകയും ചെയ്യണമെന്ന് വാശി പിടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ബാലാവകാശ കമ്മീഷന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. പോലീസിനെ പുറത്ത് നിന്നുള്ളവര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പേരുവിവരങ്ങള്‍ ആരാഞ്ഞെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഒരാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച് പോത്തന്‍കോട് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. ബാലാവകാശ കമ്മീഷന് ലഭിച്ച പരായി ഇങ്ങനെയാണ്. കുറവല്ല കോളനിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ട് വന്ന് സ്‌കൂളുകളില്‍ പോകാന്‍ അനുവദിക്കാതെ,സമാന്തര വിദ്യാഭ്യാസം നല്‍കി ക്യാമ്പ് സംഘടിപ്പിക്കുന്നുവെന്നും കോളനിയില്‍ നിരന്തരം അപരിചിതര്‍ വന്ന് പോകുന്നുവെന്നുമായിരുന്നു.

രണ്ട് ദിവസം മുന്‍പ് അന്വഷിച്ച് ചെന്നപ്പോള്‍ ഒരു കല്യാണത്തിന് കൊല്ലത്ത് നിന്നും വന്നവരാണ് എന്ന മറുപടിയും.വീണ്ടും അപരിചിതര്‍ വന്ന് പോകുന്നു എന്ന പരാതിയില്‍ പോത്തന്‍കോട് എസ്.ഐ ഇന്നലെ അന്വേഷണത്തിന് ചെന്നപ്പോഴും കൊല്ലത്ത് നിന്നുള്ളവര്‍ അവിടെ ഉണ്ട്. ഇതില്‍ നിന്നും നമുക്ക് വ്യക്തമായ ഉത്തരം ലഭിക്കുന്നുണ്ട്.

എന്നാല്‍ ക്രമസമാധാന പാലനത്തിന്റെ ചുമതല വഹിക്കുന്ന ഒരു എസ്.ഐയെ ഐഡി കാര്‍ഡ് കാണിക്കാന്‍ മടിക്കുന്ന, പോലീസിനെ അസഭ്യം വിളിക്കുന്ന,റോഡില്‍ കല്ല് വെച്ച് നിയമപാലകരെ തടയുന്ന ഇത്തരക്കാര്‍ എന്ത് നവോത്ഥാന പ്രവര്‍ത്തനമാണ് ഇങ്ങനെ തമ്പടിച്ചു നടത്തുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. പ്രഭാത സവാരിക്കിറങ്ങിയ ഒരു പാവം മധ്യവയസ്‌കനെ ശക്തിതെളിയിക്കുന്നതിന് വേണ്ടി വെട്ടി നുറുക്കിയ പാരമ്പര്യം തുടരണം എന്നാണോ?ഇത്തരക്കാര്‍ കൂടുതല്‍ ഉള്ളിടത്ത് വീടുകളില്‍ സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടുന്നത് പോലീസിന്റെ ജാഗ്രത പരിശോധിക്കാനോ,നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനോ ആകാം. കേരളം മുഴുവന്‍ നടന്ന് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ഭിക്ഷാടകര്‍ക്ക് കഴിയില്ല എന്ന യാഥാര്‍ഥ്യം കൂടി മനസിലാക്കിയാല്‍ നന്ന്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button