Latest NewsNewsIndia

ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ; ചികിത്സ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചികിത്സാ പിഴവിലൂടെ വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന് ദയാവധം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഡാനി സെ്റ്റനോ എന്ന 5 വയസ്സുകാരന് ദയാവധം വേണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ തള്ളിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് കുഞ്ഞിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചത്.

Read Also: തൃപുര മുന്‍ ബി.ജെ.പി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

ഡാനി സ്‌റ്റെനോ എന്ന ഈ അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല. ശബ്ദം കേൾക്കുമ്പോൾ അസ്വസ്ഥനാകും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണം. ചികിത്സയുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ കുട്ടിയുടെ അവസ്ഥ സഹിക്കാനാകാതെയാണ് ഈ കുടുംബം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ദയാവധം ആവശ്യപ്പെട്ട് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button