Latest NewsNewsInternational

കാന്‍സറിനും ‘വാക്‌സിന്‍’: പരീക്ഷണം വിജയകരമെന്ന്‌ ഗവേഷകര്‍

ന്യൂയോർക്ക്: അർബുദ രോഗത്തിന് പ്രതിരോധ വാക്‌സിൻ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വാക്‌സിൻ എലിയിൽ വിജയകരമായി. വാക്‌സിൻ നൽകിയ എലിയിലെ അർബുദ രോഗം പൂർണ്ണമായും മാറി. ഇതോടെ പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകർ.

വാക്‌സിൻ മനുഷ്യരിൽ വിജയിച്ചാൽ കാൻസറിൽനിന്ന് വരും തലമുറയെ രക്ഷിക്കാനാകും.വളരെ സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധ വര്‍ധക ഏജന്റ് (ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിങ് എജന്റ്‌സ്) കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം.

ഈ രണ്ട് ഏജന്റുകളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ച്ചയാണ് ഉണ്ടായത്’-സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറയുന്നു. എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ അതില്‍ 87 എണ്ണവും പൂര്‍ണ്ണമുക്തി നേടി. അവശേഷിച്ച മൂന്ന് എലികള്‍ക്ക് രണ്ടാംഘട്ട കുത്തിവെപ്പ് നല്‍കും. പരീക്ഷണം ഇനി രോഗികളായ മനുഷ്യരിലാകും നടത്തുക. ഇതിനയായുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button