പൊന്നാനി: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം മനോരോഗിയായ വൃദ്ധനെ കുട്ടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. നിരവധി പേര്‍ക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ ഒളിവിലാണ്. വൃദ്ധനെ കുട്ടികളെ പിടുത്തക്കാരനായി സ്ഥിരീകരിച്ച് വാര്‍ത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും പൊലീസ് നിയമ നടപടി സ്വീകരിക്കും. വൃദ്ധന് പൊന്നാനി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
കൂടാതെ സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പൊന്നാനിയില്‍ സമാനമായ രീതിയില്‍ അക്രമണം നടക്കുന്നത് മൂന്നാം തവണയാണ്. കഴിഞ്ഞ ആഴ്ച കുട്ടിയുമായി പോകുകയായിരുന്ന പിതാവിനെ ഒരു സംഘം തടഞ്ഞ് വച്ച് മർദ്ദിച്ചിരുന്നു. തൊട്ടടുത്ത ദിവസം വര്‍ഷങ്ങളായി പൊന്നാനി മേഖലയില്‍ ഭിക്ഷയാചിച്ച്
ജീവിതം നയിക്കുന്ന കര്‍ണ്ണാടക സ്വദേശിനിയായ വൃദ്ധയേയുംമർദ്ദിച്ചിരുന്നു.
പൊന്നാനിയിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. പോലീസ് റിപ്പോർട്ട് പ്രകാരം 14 വര്‍ഷം മുൻപ് രാഹുൽ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം മാത്രമാണ് സ്ഥിരീകരണമുള്ളത്. പിന്നീട് ഉണ്ടായതെല്ലാം തുടക്കത്തില്‍ തന്നെ പിടികൂടുകയോ, കുട്ടികള്‍ രക്ഷപ്പെട്ട സംഭവങ്ങളോ ആണ്. ഇതില്‍ പലതും കുട്ടികള്‍ സ്വയം മെനഞ്ഞെടുത്ത കഥകളുമാണ് എന്നാണു പോലീസ് പറയുന്നത്. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവരെ പിടികൂടുവാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Post Your Comments