കോതമംഗലം: കള്ളനോട്ടുമായി യുവതികള്‍ പിടിയിലായി. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയവരാണ് പിടിയിലായത്. കൊല്‍ക്കത്ത സ്വദേശികളാണ് യുവതികള്‍ മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന രണ്ടു യുവതികളെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശിയായ യുവാവിനെയും പൊലീസ് പിടികൂടി.
കൊച്ചി ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയില്‍ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ടു നല്‍കുകയായിരുന്നു. സിഗററ്റ് വാങ്ങി കടയില്‍ നിന്നും യുവതികള്‍ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് കടയുടമ നോട്ട് പരിശോധിച്ചത്. അപ്പോഴാണ് കള്ളനോട്ടാണ് യുവതികള്‍ നല്‍കിയതെന്ന വിവരം മനസിലാകുന്നത്. പുറത്തിറങ്ങി ഇവരെ പിന്തുടരാന്‍ ശ്രമിച്ചപ്പോഴേക്കും ഇവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി വിട്ടു പോകുകയും ചെയ്തു. ഉടന്‍ കടയുടമ നാട്ടുകാരോട് വിവരം പറയുകയും ഇവര്‍ ഊന്നുകല്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു.
ഉടന്‍ തന്നെ ഊന്നുകല്‍ പൊലീസ് തലക്കോട് ചെക്ക് പോസ്റ്റില്‍ കാത്തുനിന്ന് യുവതികളെയും വാഹനവും കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കയ്യില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ കണ്ടടുത്തിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തിന്റെ 10 നോട്ടുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിലെത്തിച്ചാണ് പൊലീസ് നോട്ടുകെട്ടുകള്‍ പരിശോധിച്ചത്. ഉന്നത പൊലീസ് ഉദ്വേഗസ്ഥര്‍ യുവതികളെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments