Latest NewsIndiaNewsNewsBUDGET-2018

ബജറ്റ് ജനപ്രിയമാകുമെന്ന് സൂചന: ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് സൂചന നല്‍കി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും രംഗത്തെത്തി.

റെയില്‍വേ ബജറ്റും പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കും. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്.കാര്‍ഷിക, വ്യാവസായിക മേഖലകൾക്കും ഗ്രാമീണമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button