വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്. ഇത് സന്ധിവാതത്തെ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
സന്ധിവേദന മാറാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ചെറി കഴിയ്ക്കുന്നത്. ദിവസവും പത്ത് ചെറി വീതം കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.
വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ എന്നും മുന്തിരി ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതും സന്ധിവേദനക്ക് ആശ്വാസം കണ്ടെത്താന്‍ സഹായിക്കുന്നു.
ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം കുടിക്കുന്നത് സന്ധിവേദനക്ക് അശ്വാസം നല്‍കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ശീലമാക്കുക. ഇത് സന്ധിവേദനക്ക് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു.
ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കരുത്. ധാരാളം വെള്ളം കുടിച്ച് കൊണ്ടിരിക്കണം. ഇതും സന്ധിവേദനയെ പ്രതിരോധിക്കുന്നു. ആരോഗ്യത്തിനും മികച്ച ഒന്നാണ്.
Post Your Comments