Latest NewsNewsGulf

ദുബായിയിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന് സസ്പെന്‍ഷന്‍ : കാരണം ഇതാണ്

ദുബായ് : ദുബായിയിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന് സസ്പെന്‍ഷന്‍. ഇയാളുടെ ക്ലിനിക്കില്‍ നിന്നുമുള്ള അനാശാസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
 
സെലിബ്രിറ്റി പ്ലാസ്റ്റിക് സര്‍ജന്‍ എന്നാണ് ഡോക്ടര്‍ ഡോക്ടറെ തന്നെ വിളിക്കുന്നത്. ക്ലിനിക്കിന്റെ വെബ്സൈറ്റില്‍ പല സെലിബ്രിറ്റികളുടേയും ചിത്രങ്ങള്‍ ലഭ്യമാണ്. പ്ലാസ്റ്റിക് സര്‍ജറിക്ക് മുന്‍പും ശേഷവും കാണിക്കുന്നതാണ് സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അധികൃതരാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.
 
യുഎ ഇയിലെ പാരമ്പര്യങ്ങള്‍ക്കും സംസ്ക്കാരത്തിനും എതിരാണ് വീഡിയോയിലെ ദൃശ്യങ്ങളെന്ന് ദുബായ് ഹെല്‍ത്ത് കെയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ടറുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡോക്ടര്‍ക്കെതിരെ അന്തിമ തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായ്, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഡോക്ടര്‍ക്ക് ക്ലിനിക്കുകളുണ്ട്. ഡോക്ടറുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച്‌ രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button