KeralaLatest NewsNews

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് യാത്ര നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരും. ഇത്തരം നടപടികളിലേക്ക് പോകേണ്ടി വരും. ഇന്ധന വില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി.

Read Also: ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല; പിണറായി

നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമരം ഒഴിവാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button