Latest NewsNewsIndia

വീഡിയോ വൈറലായി, വികലാംഗനായ യുവാവ് ജീവനൊടുക്കി

മൈസൂര്‍: 22കാരനായ വികലാംഗനായ യുവാവ് ജീവനൊടുക്കി. തെറ്റായ വിവരത്തെ തുടര്‍ന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകള്‍ വഴി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് ധന്‍രാജ് എന്ന യുവാവ് ജീവനൊടുക്കിയത്.

തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നതിന്റെ മനോ വിഷമത്തിലാണ് ഇദ്ദേഹം ജീവനൊടുക്കിയത്.

ധന്‍രാജ് അടുത്തുള്ള കാര്‍ ഗാരേജിലെ ഒരു ജോലിക്കാരന് പണം കൊടുത്തിരുന്നു. എന്നാല്‍ ഇത് തിരികെ കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് പണം വാങ്ങിയെടുത്തത്. ഇതിന് ഗാരേജ് ജോലിക്കാരന്‍ ധന്‍രാജിനെതിരെ പോലീസില്‍ പരാതി കൊടുക്കുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നെന്ന് ധന്‍രാജിന്റെ സഹോദരന്‍ അഭിഷേക് പറഞ്ഞു.

ഗാരേജിലെ കാറില്‍ നിന്നും ധന്‍രാജ് മ്യൂസിക് സിസ്റ്റം മോഷ്ടിച്ചുവെന്നാണ് ഗാരേജ് ജോലിക്കാരന്‍ നല്‍കിയ പരാതി. ധന്‍രാജിനെ പോലീസ് ചോദ്യം ചെയ്യുന്ന വീഡിയോ ജോലിക്കാരന്‍ തന്നെ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ജനുവരി 18ന് ധന്‍രാജ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Post Your Comments


Back to top button