Latest NewsNewsIndia

ബംഗാളില്‍ മമത : രാജസ്ഥാനിൽ നിയമ സഭയിലേക്ക് ബിജെപിയും ലോക സഭയിലേക്ക് കോൺഗ്രസ്സും ലീഡ്

ജയ്പൂര്‍: രാജസ്ഥാനിലെ ലോക്സഭാ ഉപതരെഞ്ഞെടുപ്പില്‍ ബിജെപി ഇന്നിൽ.കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. എന്നാൽ നിയമ സഭാ ഉപതെരഞ്ഞെടുക്കിൽ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനില്‍ അജ്മേര്‍, ആള്‍വാള്‍ സീറ്റുകളിലാണ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്. രണ്ടും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഇവിടെയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അജ്മേറില്‍ കോണ്‍ഗ്രസ് വന്‍ ലീഡ് നേടിക്കഴിഞ്ഞു. അള്‍വാറിലുംകോണ്‍ഗ്രസിനാണ് ലീഡ്.

എന്നാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയാണ് രാജസ്ഥാനില്‍ മുന്നേറുന്നത്. മണ്ഡല്‍ഗഡില്‍ ബിജെപിയുമാണ് ലീഡു ചെയ്യുന്നത്. ആദ്യഘട്ട ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. അതേസമയം ബംഗാളിലെ ഉലുബേരിയ ലോക്സഭ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ലോക്സഭാ സീറ്റിലും നിയമസഭാ സീറ്റിലും മമതയുടെ തരംഗമാണ് അലയടിക്കുന്നത്.

രണ്ടിടത്തും ബിജെപിയും സിപിഎമ്മും രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലുമാണ്.അജ്മേര്‍ എം.പി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എം.പി ചന്ദ്നാഥ്, മണ്ഡല്‍ഗര്‍ എം.എല്‍.എ കീര്‍ത്തികുമാരി എന്നിവര്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Post Your Comments


Back to top button