Latest NewsNewsGulf

12 തൊഴിലുകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു

മനാമ : സൗദിയില്‍ വിപണന മേഖലയിലെ 12 തൊഴിലുകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു. കാര്‍ബൈക്ക് ഷോറൂം, റെഡിമെയ്ഡ് വസ്ത്രവിപണനകേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള വസ്ത്രവില്‍പനശാല, പുരുഷന്മാര്‍ക്കുള് ഉല്‍പ്പന്നവിപണനകേന്ദ്രങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രക്കട എന്നീ മേഖലകളില്‍ സെപ്തംബര്‍ 11 മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നിലവില്‍ വരും. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, കാര്‍പെറ്റ്, ചോക്കലേറ്റ്പലഹാരക്കട എന്നീ സ്ഥാപനങ്ങളില്‍ 2019 ജനുവരി ഏഴു മുതലാണ് പൂര്‍ണ സ്വദേശിവല്‍ക്കരണം.

സെപ്തംബര്‍ 11 മുതല്‍ മൂന്നു ഘട്ടമായാണ് സൗദിവല്‍ക്കരണം നടപ്പാക്കുകയെന്ന് തൊഴില്‍മന്ത്രാലയ വക്താവ് ഖാലിദ് അബ്ല്‍ഖൈല്‍ വ്യക്തമാക്കി. ഇതോടെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് വിദേശികള്‍ക്ക് പൂര്‍ണ വിലക്കാകും. പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത്രയും മേഖലകളില്‍ ഒറ്റയടിക്ക് സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധിതമാക്കുന്നത് സൗദിയില്‍ ആദ്യമാണ്. പ്രവാസി മലയാളികള്‍ വന്‍തോതില്‍ തൊഴിലെടുക്കുന്ന മേഖലയാണ് വ്യാപാര സ്ഥാപനങ്ങള്‍.

സ്വകാര്യ മേഖലയില്‍ സെയില്‍സ്മാന്മാരായി മൂന്നുലക്ഷത്തിലേറെ വിദേശികള്‍ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്. സെയില്‍സ്മാന്‍മാരില്‍ 57.6 ശതമാനം വിദേശികളാണ്. വാച്ച്‌, കണ്ണട, ഇലക്‌ട്രിക്കല്‍ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളില്‍ നവംബര്‍ ഒമ്ബതു മുതലാണ് നിര്‍ബന്ധിത സൗദിവല്‍ക്കരണം. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാനിരക്ക് 12.8 ശതമാനമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രാലയ വക്താവ് വിശദീകരിച്ചു. സ്വദേശി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button