രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് എന്താണെന്ന് ചോദിച്ചാല്‍..? പാതി തുറന്ന കണ്ണുമായി ടോയ്ലറ്റിലേക്ക് പോകുന്നതായിരിക്കും ഓര്‍മ്മ വരുന്നത്. അല്ലെങ്കില്‍ തലേ ദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തുള്ള ആലോചന. ചുറ്റുമുള്ളവരോട് ഒന്ന് ചിരിക്കാനോ ശുഭദിനം ആശംസിക്കാനോ നമ്മള്‍ മറന്നു പോകുന്നു. ഇത്രയും മോശമാണ് നമ്മളുടെ ഓരോ ദിവസത്തിന്റെ തുടക്കവും. നല്ല ദിവസത്തിനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ദിവസത്തെ പഴിക്കാതെ കണികണ്ടവരെ ശപിക്കാതെ ദിവസം മുഴുവന്‍ ആനന്ദപ്രദമാക്കുവാന്‍ സഹായിക്കുന്ന ആത്മീയവും ശാസ്ത്രീയവുമായ ചില കാര്യങ്ങളെക്കുറിച്ചറിയാം…
പുഞ്ചിരിക്കൂക
കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് പാതി മയക്കത്തിലാകരുത്. ഉണര്‍വോടു കൂടി കൈകള്‍ നിവര്‍ത്തി, പുഞ്ചിരിയോടു കൂടി വേണം എഴുന്നേല്‍ക്കാന്‍.
കരങ്ങളിലേക്ക് നോക്കുക
ഇരു കരങ്ങളും പരസ്പരം ചേര്‍ത്തുരസി കണ്ണുകള്‍ പതുക്കെ തുറന്ന് ഉള്ളം കൈയ്യിലേക്ക് നോക്കണം. വിരലിന്റെ അഗ്ര ഭാഗത്ത് ലക്ഷ്മിയും ഉള്ളം കൈയ്യില്‍ സരസ്വതിയും കൈപ്പതിയുടെ ഭാഗത്ത് ബ്രഹ്മാവുമാണ് സ്ഥിതി ചെയ്യുന്നത് എന്നും പറയുന്നു. രാവിലെ കണികാണേണ്ടത് ഇവരെയാണ്.
പാദങ്ങള്‍ പതുക്കെ ചലിപ്പിക്കുക
ഭൂമിയെ തൊടുന്ന പാദങ്ങളെ പതുക്കെ ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും മടക്കുകയും നിവര്‍ത്തുകയും ചെയ്യണം.
മെഡിറ്റേഷന്‍
അഞ്ച് നിമിഷം മെഡിറ്റേഷന്‍ ചെയ്യുന്നത് മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നു. ശാരീരികമായും ഇത് ഗുണം ചെയ്യും.
Post Your Comments