ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ നിരക്ക് ട്രായ് വെട്ടിക്കുറച്ചു. 19 രൂപയില്‍ നിന്നും നാല് രൂപയിലേക്കാണ് നിരക്ക് വെട്ടിച്ചുരുക്കിയത്. മൊബൈല്‍ സേവനദാതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രായ നടപടി സ്വീകരിച്ചത്. ഗസറ്റ് വിഞ്ജാപുറത്തിറങ്ങുന്നതോടെ ഇത് ഔദ്യോഗികമാകുമെന്ന് ട്രായ് പത്രക്കുറുപ്പില്‍ അറിയിച്ചു.
നമ്പര്‍ മാറാതെ ഒരു മൊബൈല്‍ നെറ്റ് വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് മാറുന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി. കുറഞ്ഞത് മൂന്ന് മാസം ഒരു കമ്പനിയുടെ കണക്ഷന് ഉപയോഗിച്ച ഉപഭോക്താവിന്റെ നമ്പറേ ഇത്തരത്തില്‍ മാറ്റാന്‍ പറ്റൂ.
Post Your Comments