Latest NewsNewsIndia

മുസ്ലിം സ്ത്രീകളുടെ അവകാശത്തെ ചോദ്യം ചെയ്യുകയും അവരെ അവഹേളിക്കുകയും ചെയ്യുന്ന സര്‍ക്കുലറിനെതിരെ മുസ്ലിം സ്ത്രീകളുടെ രംഗത്ത്

ലക്നൗ: ഇറാനിലും സൗദിയിലും മുസ്ലിംസ്ത്രീകള്‍ ഫുട്ബോള്‍ കാണുന്നതിനും മറ്റും കര്‍ശന വിലക്കേര്‍പ്പെടുത്തിയ നിയമങ്ങളുണ്ട്. ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഭാര്യമാരെ പ്രോത്സാഹിപ്പിക്കുന്ന ഭര്‍ത്താക്കന്മാരെ സര്‍ക്കുലര്‍ വിമര്‍ശിക്കുന്നുണ്ട്. സുന്നി മുസ്ലിം ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യ പോലും സ്ത്രീകള്‍ക്ക് സോക്കര്‍ പോലുള്ള കായികഇനങ്ങള്‍ സ്റ്റേഡിയത്തില്‍ പോയി കാണാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഒരു മുസ്ലിം പുരോഹിതന്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലറുമായി രംഗത്തുവരുന്നത്.

മുസ്ലിം സ്ത്രീകള്‍ കായികഇനമായ ഫുട്ബോള്‍ കാണുന്നത് ഹറാമാണെന്ന് പറഞ്ഞാണ് ഫത്വ. ദാറുല്‍ ഉലൂം പുരോഹിതന്റെതാണ് ഈ വിചിത്ര സര്‍ക്കുലര്‍. ഏഷ്യയിലെ ഏറ്റവും വലിയ സുന്നി മുസ്ലിം സര്‍വകലാശാലയാല ദാറുല്‍ ഉലൂമിലെ പുരോഹിതനാണ് മുഫ്ത്തി അത്താര്‍ കാസ്മി. മുസ്ലിം യുവാക്കള്‍ മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രങ്ങളിട്ട് കായികമത്സരങ്ങളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അന്യ്പുരുഷന്റെ തുട സ്ത്രീകള്‍ കാണുന്നത് മതവിരുദ്ധമാണെന്ന വിധത്തിലാണ് ഇയാളുടെ സര്‍ക്കുലര്‍. ഇത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കിയെന്ന വിധത്തിലുള്ള വാര്‍ത്തകളും അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, കാര്‍ക്കശ്യം ഉപേക്ഷിച്ച്‌ സൗദി പോലും ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്.

അപ്പോഴാണ് പിന്തിരിപ്പന്‍ ആശയങ്ങളുമായി ഒരു ഇന്ത്യന്‍ പുരോഹിതന്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ പുരോഹിതനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലാണ് ദാറുല്‍ ഉലൂം സ്ഥിതി ചെയ്യുന്നത്. സുന്നി സമുദായത്തിന്റെ നിയമവശങ്ങളെക്കുറിച്ച്‌ പഠിപ്പിക്കുന്ന ഈ സ്ഥാപനത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്.അതേസമയം, മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന സര്‍ക്കുലറിനെതിരെ സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ എന്തിനാണ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നത് ? ഇത്തരം മത്സരങ്ങള്‍ കാണുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്? . കായിക മത്സരങ്ങള്‍ കാണുമ്ബോള്‍ സ്ത്രീകളുടെ ശ്രദ്ധ പുരുഷന്മാരില്‍ മാത്രമായിരിക്കുമെന്നും കാസ്മി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button