ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ളവ തകർത്ത് നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്‌ത തെലുങ്ക് യുവനടന്‍ കൃഷ്ണ റെഡ്ഡി (സാമ്രാട്ട് റെഡ്ഡി) പിടിയിൽ. നടന്റെ ഭാര്യ ഹരിത റെഡ്ഡി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്‌തത്.
Read Also: ലൈംഗിക ആരോപണക്കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്ന നടന്‍ തൂങ്ങി മരിച്ചനിലയിൽ
ജനുവരി 13നാണ് സംഭവം. അമ്മയെ കാണാന്‍ പോയ ഹരിത തിരിച്ചെത്തുമ്പോള്‍ വീടിന്റെ ലോക്ക് തകര്‍ത്തിരിക്കുന്നതായും ആഭരണങ്ങള്‍ നഷ്ടമായിരിക്കുന്നതായും കാണുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. നടന്‍ സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് ഉപദ്രവിക്കുന്നത് പതിവായതോടെ 2015ല്‍ വിവാഹിതരായ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Post Your Comments