രാജ്യത്തെ പെണ്‍കുട്ടികളെ കുറിച്ച് പുറത്തു വന്ന കണക്കുകള്‍ ഞെട്ടിക്കുന്നത്. രാജ്യത്തെ 21 ദശലക്ഷം പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവരെന്ന് സാമ്പത്തിക സര്‍വ്വെ. ആദ്യമായാണ് സാമ്പത്തിക സര്‍വ്വെ ഇത്തരം വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നത്. സാമ്പത്തിക ശാസ്ത്രജ്ഞ സീമ ജയചന്ദ്രനാണ് രാജ്യത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയത്. 100-ല്‍ എണ്‍പത് ശതമാനം മാതാപിതാക്കളും മുന്‍ഗണന നല്‍കുന്നത് ആണ്‍കുട്ടികള്‍ക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
25 വയസുവരെയുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലെന്നു തന്നെയാണ് മാതാപിതാക്കള്‍ പറയുന്നത്. പെണ്ണാണെങ്കില്‍ സാമ്പത്തിക ചിലവ് തന്നെയാണ് മിക്ക മാതാപിതാക്കളുടേയും പ്രശ്നങ്ങള്‍. ഒരു മകളാണ് ജനിക്കുന്നതെങ്കില്‍ പിന്നീട് അവര്‍ ഒരു മകന് പിറക്കുന്നതുവരെ കാത്തിരിക്കുന്നു. ഇന്ത്യയുമായി താരത്യമ്യം ചെയ്യുമ്പോള്‍ ഇന്തോനേഷ്യയാണ് ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന രാഷ്ട്രമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ പഠന റിപ്പോര്‍ട്ട് പ്രകാരം മേഘാലയിലാണ് പെണ്‍കുട്ടികള്‍ ഇത്തരം അവഗണനകള്‍ നേരിടുന്നത്. അതേസമയം കേരളത്തില്‍ ഭ്രൂണഹത്യ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലിംഗ നിര്‍ണയം നടത്തിയാലും, പെണ്ണാണെന്ന് അറിഞ്ഞാലും നശിപ്പിക്കാന്‍ ആരും തയാറായിരുന്നില്ല. കാരണം ആണിനും പെണ്ണിനും കേരളത്തില്‍ തുല്യതയാണ് ജനങ്ങള്‍ നല്‍കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുപോലെ ഏറ്റവും കൂടുതല്‍ ലിംഗ നിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതും ഇവിടെയാണ്. ഹരിയാന, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലും ആണ്‍കുട്ടിക്ക് തന്നെയാണ് പ്രാധാന്യം. നേരത്തെ, ഹരിയാനയായിരുന്നു പെണ്‍ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ ഹരിയാനയില്‍ വലിയ മാറ്റം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments