KeralaLatest NewsNews

ബാംഗ്ലൂര്‍ കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ മരിച്ച കണ്ടക്ടര്‍ സിജുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹപ്രവര്‍ത്തകന്‍: ആരേയും കണ്ണീരണിയിക്കുന്ന ആ കുറിപ്പ് വായിക്കാം

കോഴിക്കോട്•കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.സ്.ആര്‍.ആര്‍.ടി.സി ബസ് അപകടത്തില്‍ മരിച്ച കണ്ടക്ടര്‍ പി.പി സിജുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഷഫീക്ക് ഇബ്രാഹിം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പ് നൊമ്പരമായി മാറുന്നു.

സഹപ്രവർത്തകർ എല്ലാംട്രാന്‍സ്ഫറായി പോയപ്പോൾ 5 മാസക്കാലമായി ബാംഗ്ലൂരിൽ വൈകുന്നേര സമയങ്ങൾ ചെലവഴിക്കുന്നത് ഞാനും സിജുവും എന്റെ ബസ്സിലിരുന്നു സംസാരിച്ചുകൊണ്ടാണ്‌. അവൻ കോഴിക്കോട് നിന്ന് 8 മണി ബേഗ്ലൂരും ഞാൻ 0830 ബാഗ്ലൂരും. ഇന്നലെ നഞ്ചൻഗോഡ് നിന്ന് തുടങ്ങിയ ബ്ലോക്ക് ബാംഗ്ലൂര്‍ എത്തുമ്പോൾ 7 മണിക്കൂറിൽ അധികമായിരുന്നു. സുനിയേട്ടാ നിങ്ങളെവിടെ എത്തി എന്ന് വിളിച്ച് ചോദിച്ചപ്പോൾ തിരക്കിൽ ഞാൻ തിരിച്ചുവിളിക്കാം എന്ന മറുപടി വെറുതെയായി… അവനതിന് കാത്തുനിന്നില്ല.-ഷഫീക്ക് വേദനയോടെ പറയുന്നു.

Read also: കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചു; കണ്ടക്ടർ മരിച്ചു

കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ശമ്പളം പോലും പൂര്‍ണമായി കിട്ടാതെ നരകിക്കുകയായിരുന്നു സിജുവെന്നും ഷഫീക്ക് പറയുന്നു. വീടുപണിയ്ക്കായി ഭാര്യയുടെ സ്വര്‍ണം മുഴുവന്‍ പണയം വയ്ക്കേണ്ടി വന്നു. കെ.എസ്.ആര്‍.ടി.സി പേ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ലോണ്‍ തരാമെന്ന് ബാങ്കുകാര്‍ ആദ്യം പറഞ്ഞെങ്കിലും ഭാഗികമായ പേ സര്‍ട്ടിഫിക്കറ്റില്‍ അവര്‍ സിജുവിനെ തഴയുകയായിരുന്നു. ഒടുവില്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ കഴിയാതെ അത് ലേലം ചെയ്തുപോയി. വീട് പണി തറ കെട്ടിയത് പോലെ തന്നെ കിടക്കുന്നു.

അമ്മ നഷ്ടമായ എനിക്ക് കിട്ടിയ സന്തോഷമാണ് തന്റെ മോളും ഭാര്യയും… അങ്ങനെ ഒരു പാട് കാര്യങ്ങൾ കാര്യങ്ങള്‍ സിജു പറഞ്ഞിരുന്നു. ഇനിയും പറയാന്‍ ഒരുപാട് ബാക്കി വച്ചാണ് അവന്‍ പോയതെന്നും ഷഫീക്ക് പറയുന്നു. ഭാര്യയോടും മകളോടുമൊപ്പം ജീവിച്ച് കൊതിതീരും മുന്നേ, സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി പറന്നകന്ന സുഹൃത്തിനെക്കുറിച്ചുള്ള ഷഫീക്കിന്റെ കുറിപ്പ് ഒരു നൊമ്പരമായി മാറുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഇന്ന് പുലർച്ചെ ബാംഗ്ലൂർ – കോഴിക്കോട് ബസ്സ് അപകടത്തിൽ മരിച്ച കണ്ടക്ടർ പി പി സിജുവിനെക്കുറിച്ച് ഒരു സഹപ്രവർത്തകന്റെ കുറിപ്പ്.

സഹപ്രവർത്തകർ എല്ലാംTransfer ആയി പോയപ്പോൾ 5 മാസക്കാലമായി ബാംഗ്ലൂരിൽ വൈകുന്നേര സമയങ്ങൾ ചെലവഴിക്കുന്നത് ഞാനും സിജുവും എന്റെ ബസ്സിലിരുന്നു സംസാരിച്ചുകൊണ്ടാണ്‌. അവൻ കോഴിക്കോട് നിന്ന് 8 മണി ബേഗ്ലൂരും ഞാൻ 0830 ബാഗ്ലൂരും. ഇന്നലെ നഞ്ചൻഗോഡ് നിന്ന് തുടങ്ങിയ Block Bglr എത്തുമ്പോൾ 7 മണിക്കൂറിൽ അധികമായിരുന്നു. സുനിയേട്ടാ നിങ്ങളെവിടെ എത്തി എന്ന് വിളിച്ച് ചോദിച്ചപ്പോൾ തിരക്കിൽ ഞാൻ തിരിച്ചുവിളിക്കാം എന്ന മറുപടി വെറുതെയായി… അവനതിന് കാത്തുനിന്നില്ല…..

മുമ്പത്തെ Duty യിൽ എന്നോട് അവൻ പറഞ്ഞ വാക്കുകൾ അറംപറ്റിയ പോലെ… “എല്ലാം നിർത്തി പോവാൻ തോന്നുന്നു… 8 വർഷമായി ശമ്പളം പോലും പൂർണ്ണമായി കിട്ടാത്തവനാണ് ഞാൻ… ശിക്ഷണ നടപടി യുടെ ഭാഗമായി ഞാൻ വേദന തിന്നുകയാണ്… വീടുനിർമ്മാണം തുടങ്ങി… ഭാര്യയുടെ ആഭരണമത്രയും ഭാര്യപിതാവിനെ കൊണ്ട് പണയം വെപ്പിച്ചു. KSRTC Pay Certificate കൊടുത്താൽ Loan തരാമെന്ന് Bank പറഞ്ഞത് ഞാൻ വിശ്വസിച്ചു. എന്നിട്ട് ആഭരണം തിരിച്ചെടുക്കാമെന്ന് ഞാൻ കരുതി. എന്നാൽ ഭാഗികമായ Pay Certificate ൽ അവർ എന്നെ തഴഞ്ഞു. അന്നു ഞാൻ കണ്ണീരോടെയാണ് വീട്ടിലെത്തിയത്. ആഭരണം Co-Op ബേങ്ക് ലേലം ചെയ്ത് പോയി. വീട് തറ കെട്ടിയ പോലെ തന്നെ…
സന്തോഷവതിയായിരുന്നു നല്ലഗായിക കൂടിയായ എന്റെ ഭാര്യ… അവർക്കു പോലും സ്വസ്ഥതയില്ലാതായി. അമ്മ നഷ്ടമായ എനിക്ക് കിട്ടിയ സന്തോഷമാണ് എന്റെ മോളും ഭാര്യയും… അങ്ങനെ ഒരു പാട് കാര്യങ്ങൾ… അവൻ പറഞ്ഞ് തീർന്നില്ല…

KSRTC ശ്രീപത്മനാഭന്റെ അനുഗ്രഹമാണ്… നീ ഈശ്വര സമക്ഷമെത്തി എന്നു വിശ്വസിക്കട്ടെ! നാളെ നിന്റെ കുഞ്ഞുകുടുംബം ഈറനണിയാതെ ജീവിക്കാൻ ജഗദീശ്വരൻ തുണയ്ക്കട്ടെ…!

shortlink

Related Articles

Post Your Comments

Related Articles


Back to top button