എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുള്ള ഗൂഗിളിന് ഒരു ചോദ്യത്തിനു മാത്രം ഉത്തരമില്ല.
‘ഹൂ ഇസ് ജീസസ് ? ‘ എന്ന ചോദ്യത്തിന് ഗൂഗിള്‍ ഹോം സ്പീക്കറുകള്‍ മറുപടി നൽകില്ല. ആകാശത്തിന് താഴെയുള്ളതും മുകളിലുള്ളതുമായ എന്തിനെ കുറിച്ചും മറുപടിയുണ്ടെന്ന് വാദിക്കുന്ന ഗൂഗിളിന് ജീസസ് ആരാണെന്ന് അറിയില്ല. ലോകമെങ്ങും ഈ പരാതി ഉയർന്നിട്ടുണ്ട്. സെര്‍ച്ച് ഭീമന്റെ ഓഫീസില്‍ പരാതി കത്തുകള്‍ നിറയുകയാണ്.
സാത്താൻ ആരാണെന്ന് അറിയാവുന്ന ഗൂഗിളിന് എന്തുകൊണ്ട് ജീസസ് ആരാണെന്ന് അറിയില്ല?
സംഭവം വിവാദമായതോടെ നിരവധിപേരാണ് ഗൂഗിളിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
ബുദ്ധനേയും മുഹമ്മദ് നബിയേയും ഗൂഗിള്‍ ഹോം മനസ്സിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍, വിചിത്രമായ മറുപടിയാണ് ഗൂഗിള്‍ തന്നത്. മത നേതാക്കളെക്കുറിച്ച് തെറ്റായ ഉത്തരം നൽകുന്നതിനാൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നത് വരെ മറ്റു മതനേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും താത്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Post Your Comments