KeralaLatest NewsNews

സിപിഎമ്മും സിപിഐയും തമ്മില്‍ പോര് രൂക്ഷമാകുമ്പോള്‍ സിപിഎമ്മിന് നഷ്ടം മൂവായിരത്തോളം നേതാക്കളെ : റിപ്പോര്‍ട്ട്‌ ഇങ്ങനെ

കൊച്ചി : വി എസ് അച്യുതാനന്ദന്‍ പക്ഷവും പിണറായി ഗ്രൂപ്പും തമ്മില്‍ പോര് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്ത് സിപിഎമ്മിന് നഷ്ടം മൂവായിരത്തോളം നേതാക്കളെ. എന്നാല്‍ ഇത്തവണ വിഭാഗിതയയൊന്നുമില്ലാതെ ജില്ലാ സമ്മേളനം തീര്‍ന്നു. ഇരു കൂട്ടരും സംതൃപ്തര്‍. സ്വന്തം കാലിനടയിലെ മണ്ണൊലിച്ച്‌ പോകുന്നുവെന്ന തിരിച്ചറിയാവാണ് ഇതിന് പ്രധാന കാരണം. സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് ആളൊഴുകുന്നത് ഇനിയെങ്കിലും തടയാമെന്ന പ്രതീക്ഷയിലാണ് സിപിഎം. സിപിഎമ്മിലെ ഏതു കമ്മിറ്റിയില്‍ നിന്നാണോ ആള്‍ പുറത്തേക്ക് വരുന്നത്, അതേ കമ്മിറ്റിയില്‍ തന്നെ സിപിഐയില്‍ ഉള്‍പ്പെടുത്തുകയെന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്.

വിഭാഗീയതയ്ക്ക് ചുക്കാന്‍പിടിച്ച നേതാക്കള്‍ വിചാരിച്ചിട്ടുപോലും അംഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തവിധത്തില്‍ ജില്ലയിലെ ചില മേഖലകളില്‍ വിഭാഗീയത മാറിയെന്നാണ് സിപിഎം. വിലിയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം കരുതലുകള്‍ എടുക്കുന്നത്. എറണാകുളം ജില്ലയില്‍ മൂവായിരത്തോളം പുതിയ അംഗങ്ങള്‍ സിപിഐയിലേക്ക് വന്നതില്‍, 2,856 പേര്‍ സിപിഎമ്മില്‍ നിന്നാണെന്ന് പാര്‍ട്ടിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സിപിഐയില്‍ നിന്ന് കുറച്ചുപേര്‍ പോയിട്ടുണ്ടെങ്കിലും അത് വെറും നൂറില്‍ താഴെയുമാണ്.

ഈ കണക്കാണ് സിപിഎമ്മിനെ ഞെട്ടിച്ചത്. അതുകൊണ്ട് തന്നെ നേതാക്കള്‍ ഒരുമിച്ച്‌ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ആകര്‍ഷകമായ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് പാര്‍ട്ടിയിലേക്ക് വരുന്ന സിപിഎം. അംഗങ്ങളെ സിപിഐ. സ്വീകരിക്കുന്നത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം പരിഗണന എന്നതാണ് സിപിഐ. സ്വീകരിച്ചിട്ടുള്ള മാനദണ്ഡം. ഇനിയാരും പാര്‍ട്ടി വിട്ടുപോകാതിരിക്കാന്‍ ജാഗ്രത കാട്ടും. എളങ്കുന്നപ്പുഴ, ഉദയംപേരൂര്‍ ഭാഗങ്ങളില്‍ കുറെപ്പേരെയെങ്കിലും തിരികെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും നേട്ടമായാണ് സിപിഎം. വിലയിരുത്തിയത്. സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് വരുന്നവര്‍ക്ക് തങ്ങള്‍ മാന്യമായ പരിഗണന നല്‍കുമെന്ന് സിപിഐ നേതാക്കളും പറയുന്നു.

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നതാണ് ലൈന്‍. ‘കടന്നു വരൂ’ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. സിപിഎമ്മില്‍ നിന്ന് ഇറങ്ങുന്നവര്‍ വേറെങ്ങും പോകരുതെന്നാണ് അഭ്യര്‍ത്ഥന. അവര്‍ക്കിവിടെ ഉചിതമായ പരിഗണന നല്‍കുമെന്ന് സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറയുന്നു. കൊച്ചിയില്‍ സിപിഎം ഏരിയ സെക്രട്ടറി ആയിരുന്ന ആളെ സിപിഐ. ഏരിയ സെക്രട്ടറിയായി തന്നെ സ്വീകരിച്ചുകൊണ്ടാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ വിശ്വാസ്യത ഉറപ്പിച്ചത്. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ 910 ബ്രാഞ്ചുകളിലായി 11,817 പാര്‍ട്ടി അംഗങ്ങളാണ് സിപിഐക്കുള്ളത്. ഇനിയും വലിയൊരുമാറ്റം ഉണ്ടാവാനിരിക്കുന്നതെയുള്ളുവെന്നാണ് നേതാക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button