Latest NewsNewsInternational

ശരീരത്തിന്റെ പല ഭാഗത്തും സ്പര്‍ശിക്കുന്ന സഹപ്രവര്‍ത്തകന് യുവതി കൊടുത്തത് എട്ടിന്റെ പണി

ഓഫീസില്‍ വെച്ച് ശരീരത്തിന്റെ പല ഭാഗത്തും സ്പര്‍ശിക്കുന്ന സഹപ്രവര്‍ത്തകനെ പാഠം പഠിപ്പിക്കാനായി യുവതി ഒരിക്കലും മറക്കാത്ത ഒരു പണിയാണ് കൊടുത്തത്. യുവാവിനെ നേരെ തിരിഞ്ഞ് വളി വിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം.

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:

സഹപ്രവര്‍ത്തകനാല്‍ ഞാന്‍ നിരന്തരം ലൈംഗിക ശല്യങ്ങള്‍ക്ക് ഇരയാകാറുണ്ടായിരുന്നു. എന്റെ ശരീരത്തില്‍ സ്പര്‍ശിക്കലായിരുന്നു അവന്റെ പ്രധാന പരിപാടി. മുഖത്ത് പോലും നോക്കാതെ നിഷ്‌കളങ്ക ഭാവത്തില്‍ അടുത്തുകൂടെ നടന്നുപോകും. ഇതിനിടയില്‍ അവന്‍ എന്റെ ചന്തിയിലും മുലയിലുമെല്ലാം ഇടയ്ക്കിടെ സ്പര്‍ശിക്കുകയും ചെയ്യും. ഇന്ന് അവന്‍ എന്റെ ചന്തിക്ക് ശരിക്കും കയറിപ്പിടിച്ചു. അമര്‍ത്തിപ്പിടിച്ചു. തുടര്‍ന്ന് ഒന്നും അറിയാത്തവനെ പോലെ നടന്നുപോയി അവന്റെ സീറ്റില്‍ ചെന്നിരുന്നു. ഉച്ചത്തില്‍ ബഹളം വെക്കുന്നത് കൊണ്ടോ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. പെട്ടെന്ന് എന്റെ മനസില്‍ ഒരു ഐഡിയ തോന്നി.

ഞാന്‍ അവന് നേരെ നടന്നുനീങ്ങി. അവന്റെ കൈകള്‍ക്ക് നേരെ എന്റെ ചന്തി തിരിച്ചു നിന്നു. എന്നിട്ടൊരു വളി വിട്ടു. ശബ്ദത്തില്‍ തന്നെ. അത്രയ്ക്ക് ദേഷ്യം എന്റെ മനസിലുണ്ടായിരുന്നു. എന്റെ ചന്തി പിടിച്ച് വൃത്തികേട് കാണിച്ച അവന്റെ കൈ ഞാനും വൃത്തികേടാക്കി. അവന്‍ ഞെട്ടിപ്പോയി. ഇനിയൊരിക്കലും അവന്‍ എന്റെ ചന്തിയിലേക്ക് ലൈംഗികാസക്തിയോടെ നോക്കില്ലെന്ന് എനിക്കുറപ്പുണ്ട്.

ഞാന്‍ മാത്രമായിരുന്നില്ല അവന്റെ ഇര. അഞ്ച് പേരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. എന്റെ പ്രവൃത്തി ഓഫീസില്‍ ചര്‍ച്ചയായി. ബോസ് കാര്യമന്വേഷിച്ചു. അവന്‍ പറഞ്ഞു ഞാന്‍ മനപ്പൂര്‍വം അവന് നേരെ വളി വിട്ടതാണെന്ന്. ഞാന്‍ പറഞ്ഞു അറിയാതെ ചെയ്തതാണെന്ന്. എന്തായാലും അവന്‍ അവന്റെ സീറ്റ് കാലിയാക്കി മറ്റൊരിടത്തേക്ക് മാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button