
മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് വാശി പിടിച്ച് കരയുന്ന ആദിഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കുട്ടിയെ കാണാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷം ഇനി കണ്ണൂരിൽ വരുമ്പോൾ കാണാമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. എന്തിനാ പിണറായി വിജയനെ കാണുന്നത് എന്നതിനുള്ള ചോദ്യത്തിന് പിണറായി കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് ഞാനും കമ്മ്യൂണിസ്റ്റാണ്. ഒരു പാട് ഇഷ്ടമാണ് പിണറായിയെ എന്നായിരുന്നു ആദിഷിന്റെ മറുപടി. മുഖ്യനെ കാണുമ്പോള്‍ നല്‍ക്കാനുള്ള സമ്മാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കൻ ഇപ്പോൾ.
Post Your Comments