മുംബൈ: എംആര്‍ഐ സ്‌കാന്‍ മെഷീനില്‍ കുടുങ്ങി 32കാരനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. എന്നാല്‍ സ്‌കാനര്‍ മെഷീനില്‍ കുടുങ്ങിയത് മൂലമുള്ള പരിക്കുകളല്ല മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌കാനിംഗ് മെഷീനിലേക്ക് യുവാവിനെ വലിച്ച് അടുപ്പിക്കാന്‍ കാരണമായി ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തുടര്‍ന്ന് ദ്രാവക രൂപത്തിലുള്ള ഓക്‌സിജന്‍ ശ്വസിക്കേണ്ടി വന്നതുമാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മുംബൈ കോര്‍പറേഷന്റെ കീഴിലുള്ള ബിവൈഎല്‍ നായര്‍ ആശുപത്രിയിലാണ് അത്യപൂര്‍വ്വമായ ദുരന്തമുണ്ടായത്. ബന്ധുവായ രോഗിക്കൊപ്പം സ്‌കാന്‍ റൂമിലുണ്ടായിരുന്ന രാജേഷ് മാരുവിനാണ് ദാരുണ അന്ത്യം ഉണ്ടായത്. സ്‌കാന്‍ മെഷീന്‍ ഓണ്‍ ആയിരുന്ന സമയത്ത്, ലോഹവസ്തുവായ ഓക്സിജന്‍ സിലിണ്ടര്‍ മുറിയിലേക്ക് കൊണ്ടുവന്നതാണ് അപകടകാരമായത്. എംആര്‍ഐ മെഷീനിലെ അമിതഅളവിലുള്ള കാന്തികശക്തി, ഓക്‌സിജന്‍ സിലിണ്ടറിനെ അതിവേഗം വലിച്ചടുപ്പിക്കുകയായിരുന്നു. ഈ സമയത്ത് സമീപമുണ്ടായിരുന്ന രാജേഷിനെയും കാന്തികശക്തിയുടെ ആഘതത്തിലേക്ക് മെഷീനിലേക്ക് വലിച്ചടുപ്പിച്ച്.
ഇടിയുടെ ആഘതത്തില്‍ രാജേഷിന്റെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റിരുന്നു. പെട്ടെന്ന് അബോധാവസ്ഥയിലായിരുന്ന രാജേഷ്, തൊട്ടടുത്ത് ചിന്നിച്ചിതറിയ സിലിണ്ടറില്‍നിന്ന് വ്യാപിച്ച ലിക്വിഫൈഡ് ഓക്സിജന്‍ ശ്വസിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മുറിയില്‍ രോഗിയും ഡോക്ടറും സ്‌കാന്‍ ടെക്‌നീഷ്യനുമുണ്ടായിരുന്നെങ്കിലും സിലിണ്ടറിന് തൊട്ടടുത്ത് പെട്ടുപോയതുകാരണമാണ് രാജേഷ് നേരിട്ട് ലിക്വിഫൈഡ് ഓക്സിജന്‍ ശ്വസിക്കാനിടയായത്.
സംഭവത്തെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെയും അറ്റന്‍ഡറെയും സ്‌കാന്‍ ടെക്‌നീഷ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്
Post Your Comments