കണ്ണൂർ•സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജൻ തുടരും. . ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പൊതുചർച്ചയിൽ പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ വിമർശനം ഉയർന്നെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് ജയരാജനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം തവണ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന നേതാക്കളിൽ ഒരാളാണ് പി.ജയരാജൻ. 47 അംഗങ്ങളിൽ ഭൂരിഭാഗം പേരുടെയും പിന്തുണ ജയരാജനുണ്ടായിരുന്നു. പുതിയ ജില്ലാക്കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങളാണുള്ളത്. എന്നാൽ, സി.കെ.പി.പത്മനാഭനെ ജില്ലാക്കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Post Your Comments