ഹൈദരാബാദ്: ഭാര്യയെയും അഞ്ച് വയസുള്ള മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച ഹൈദരാബാദിലാണ് സംഭവം. മൊബൈല്‍ ടെക്നീഷ്യനായ ജി മധുവാണ് അറസ്റ്റിലായത്.
മധുവിന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മധുവിന്റെ ഭാര്യ അപര്‍ണ, മകള്‍ കാര്‍ത്തികേയ, അപര്‍ണയുടെ അമ്മ കാര്‍ത്തികേയ എന്നിവരുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസ് രജ്സറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴേ മധു കീഴടങ്ങി. അപര്ണയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതക കാരണമെന്നും ഇയാള്‍ പോലീസില്‍ പറഞ്ഞു.
Post Your Comments