തിരുവനന്തപുരം ; “കെട്ടിടത്തിൽ നിന്നും താഴെവീണയാളെ രക്ഷിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതെന്ന് ‘ മുഖ്യമന്ത്രി പിണറായി വിജയൻ. ”തിരക്കേറിയ റോഡരികിൽ ആൾക്കൂട്ടത്തിനു നടുവിൽ 15 മിനുട്ടോളം ഒരാൾ രക്തം വാർന്ന് കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവൻ രക്ഷിക്കന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലർക്കും . എന്നാൽ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉണ്ട്. മാത്രവുമല്ല അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സർക്കാർ നടപ്പിൽ വരുത്തുകയാണ്. അപകടങ്ങളിൽ നിഷ്ക്രിയരാകാതെ ഒരു ജീവനാണ് താൻ രക്ഷിക്കുന്നതെന്ന ഉയർന്ന മാനവിക ബോധം പ്രകടിപ്പിക്കാൻ എല്ലാ മലയാളികളോടും” മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Read also ; പരിക്കേറ്റയാളെ രക്ഷിച്ച സ്ത്രീക്ക് നന്ദി പറഞ്ഞ് ജയസൂര്യ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments