തൊടുപുഴ: വിവാമോചനത്തിന് ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് തൊടുപുഴ സ്വദേശി ജോളി. വിവാഹ മോചനത്തിന് ശ്രമിച്ച ഇയാള്‍ക്കെതിരെ ഭാര്യ കൊടുത്ത കേസില്‍ കിട്ടിയത് വമ്പന്‍ പിഴയാണ്. 65 ലക്ഷം രൂപയും 63 പവന്‍ സ്വര്‍ണവും ഭാര്യയ്ക്ക് ജോളിയും മാതാപിതാക്കളും നല്‍കണമെന്നാണ് കുടുംബ കോടതി ജഡ്ജി എംകെ പ്രസന്നകുമാരിയുടെ വിധി.
ജോളിക്കും മാതാപിതാക്കള്‍ക്കുമെതിരെ ഭാര്യ നല്‍കിയ കേസില്‍ 63,00,160 രൂപയും 65 പവന്‍ സ്വര്‍ണവും വീടും സ്ഥലവും ഭാര്യയ്ക്ക് നല്‍കണമെന്നാണ് വിധി. വിവാഹ സമയം നല്‍കിയ 50 പവന്‍ സ്വര്‍ണവും ഹര്‍ജിക്കാരി സമ്പാദിച്ച 15 പവന്‍ സ്വര്‍ണവും തിരികെ നല്‍കണമെന്നും വിധിയില്‍ നിര്‍ദേശമുണ്ട്.
19.07.2006ല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വാങ്ങിയ 15 സെന്റില്‍ 2007ല്‍ പണുത പുതിയ വീട് ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കോടതി വിധിയില്‍ പറയുന്നു. ഭാര്യ ഗല്‍ഹിയിലും സൗദിയിലും ജോലി ചെയ്ത് ഉണ്ടാക്കിയ പണം മുഴുവന്‍ ഭര്‍ത്താവ് ധൂര്‍ത്തിലൂടെ നശിപ്പിച്ചതായും കോടതി നിരീക്ഷിച്ചു.
1998 മുതല്‍ ഹര്‍ജിക്കാരി പലപ്പോഴായി ഭര്‍ത്താവിന് നല്‍കിയ 20 ലക്ഷം രൂപയും 2006-ലും 2009 ലും വസ്തുക്കള്‍ വിറ്റ വകയില്‍ ഭര്‍ത്താവിന് കിട്ടിയ പണവും വിവാഹസമയം നല്‍കിയ 5 ലക്ഷം രൂപയും ഉള്‍പ്പെടെ 63,00,160/ രൂപയുമാണ് ഹര്‍ജിക്കാരിക്ക് തിരികെ നല്‍കാന്‍ വിധിയായിട്ടുള്ളത്. തുക 3 മാസത്തിനുള്ളില്‍ ഭാര്യയ്ക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വസ്തു ലേലം ചെയ്ത് ഈടാക്കിയെടുക്കാമെന്നും കോടതി അനുവദിച്ചു.
Post Your Comments