രോഗങ്ങൾ എന്നും മലയാളികളുടെ പേടി സ്വപ്നമാണ്.പേരറിയാവുന്നതും അല്ലാത്തതുമായ രോഗങ്ങൾ അനുദിനം നമ്മെ കീഴ്പ്പെടുത്തുമ്പോൾ ആരെ പഴിക്കണം എന്നറിയാതെ കുരുങ്ങുന്ന അവസ്ഥ.നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ വലിയ രോഗങ്ങളിൽ കൊണ്ടുചെന്ന് എത്തിച്ചേക്കാം.അത് കഴിക്കുന്ന മാംസ ഭക്ഷണങ്ങളിൽ നിന്നുമാണെങ്കിലോ?
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു പ്രധാന രോഗമാണ് ബ്രൂസല്ലോസിസ് (അൻഡുലന്റ് ഫീവർ). ബ്രൂസല്ല ഇനത്തിൽപ്പെട്ട ബാക്ടീരിയയാണ് രോഗകാരണം. പാസ്ചുറൈസ് ചെയ്യാത്ത പൽ ,ശരിയായി പാകം ചെയ്യാത്ത ഇറച്ചി എന്നിവയിലൂടെ ഈ രോഗം പിടിപെടാം.രോഗബാധയുള്ള പശുക്കളുടെ ജനനേന്ദ്രിയ സ്രവം ,ചാപിള്ളയിലെ അണുക്കൾ എന്നിവ ആഹാരത്തിൽ കലർന്നാൽ മനുഷ്യരിലും മൃഗങ്ങളിലും അണുബാധ ഉണ്ടാകാം.പനി, സന്ധി വേദന ,വിളർച്ച എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
നന്നായി തിളപ്പിച്ച പാലും പൽ ഉൽപ്പന്നങ്ങളും ഉപയോഗിക്കുകയാണ് പരിഹാരമാർഗം.നാന്നായി പാകം ചെയ്ത ഇറച്ചിയും കഴിക്കാൻ ശ്രദ്ധിക്കുക
Post Your Comments