തിരുവനന്തപുരം: അപൂര്‍വ്വ രോഗം ബാധിച്ച 13കാരി ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. സാമൂഹ്യ നീതി ലകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ചികിത്സ ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹിക വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഏത് രീതിയിലുള്ള വിദഗ്ധ ചികിത്സയാണ് കുട്ടിക്ക് വേണ്ടത് എന്ന് പരിശോധിച്ച് അതിനുള്ള സഹായം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സാധിക്കുന്നതിന്റെ പരമാവധി ഈ കുട്ടിയ്ക്കായി സര്‍ക്കാര്‍ ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പ് കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയായ ആര്യ സ്‌കൂളില്‍ തളര്‍ന്ന് വീണതോടെയാണ് ബുദ്ധിമുട്ടുകള്‍ ആരംഭിച്ചത്. ശരീരവും ചുണ്ടും പൊട്ടി രക്തം വരുന്ന രോഗം ബാധിച്ച ആര്യയെ ആര്‍സിസി ആശുപത്രിയിലും വെല്ലൂര്‍ ആശുപത്രിയിലും ചികിത്സയ്ക്ക് വിധേയമാക്കിയരുന്നു. എന്നാല്‍ കടക്കെണിയിലായ കുടുംബം തുടര്‍ചികിത്സയ്ക്കായി പാടുപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലാണ് കുട്ടിയുടെ വിവരം പുറചത്തുവിട്ടത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ കുട്ടിക്കായി സംസാരിക്കുവാന്‍ നിരവധിപ്പേര്‍ മുന്നോട്ട് വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്.
Post Your Comments