Uncategorized

സ്വത്തിനായി യുവാവ് പിതാവിനെയും സഹോദരനെയും കല്ലിനിടിച്ച് കൊലപ്പെടുത്തി, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ഹൈദരാബാദ്: സ്വത്ത് തര്‍ക്കം ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. സമ മല്ലേഹ് എന്നയാളാണ് തന്റെ പിതാവ് സമ ഭാസ്‌കറിനെയും സഹോദരന്‍ ശ്രീശൈലത്തിനെയും മറ്റൊരു ബന്ധു രാമസ്വാമിയെയും കൊലപ്പെടുത്തിയത്. സ്വത്തിന്റെ ഭാഗം നല്‍കിയില്ല എന്ന കാരണത്താലായിരുന്നു കൊലപാതകം. ശനിയാഴ്ചയാണ് മല്ലേഹ് കൊലപാതകങ്ങള്‍ നടത്തിയത്.

ഏക്കറുകണക്കിന് പാടങ്ങളുള്ള ഭാസ്‌കറിനോട് തന്റെ പങ്കു തരാനായി പ്രതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇൗ ആവശ്യം പിതാവ് നിരസിച്ചു. വയലില്‍ ഒളിച്ചിരുന്നാണ് പ്രതി ഇവരെ കൊലപ്പെടുത്തിയത്. മല്ലേഹ് ഒരു മദ്യപാനിയാണെന്ന് പോലീസി പറഞ്ഞു.

പതിവുപോലെ ശ്രീശൈലവും രാമസ്വാമിയും പാടത്ത് വിളയുടെ സുരക്ഷയ്ക്കായി പോയതായിരുന്നു. കാത്തുനിന്ന മല്ലേഹ് ഇരുവരെയും ആക്രമിക്കുകയും കല്ലിന് ഇടിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പിതാവിനെ വയലിലേക്ക് വിളിച്ചുകൊണ്ട് പോവുകയും അവിടെവെച്ച് പിതാവിനെയും തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തി.

ഞായറാഴ്ച രാവിലെ വയലിലെത്തിയ ഗ്രാമവാസികളാണ് മൃതദേഹങ്ങള്‍ കാണുന്നത്. ഇവര്‍ ഉടന്‍ മല്ലേഹിനെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.

shortlink

Post Your Comments


Back to top button