
തിരുവനന്തപുരം : തന്റെ പേരില്‍ കാന്‍സററിന് കീമോ തെറാപ്പിയെക്കാള്‍ നല്ലത് ചെറുനാരങ്ങയാണ് എന്നത് ഉള്‍പ്പെടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വ്യാജപ്രചാരണത്തിനെതിരെ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി.പി ഗംഗാധരന്‍ രംഗത്ത്. ആരും ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീണുപോകരുതെന്നും ഡോ.വി.പി.ഗംഗാധരന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചി സിറ്റി പൊലീസ് ഡോ.വി.പി.ഗംഗാധരന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
read also: ശ്രദ്ധിയ്ക്കുക : ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് കാന്‍സറിന്റെ ലക്ഷണമാകാം
സന്ദേശത്തിന്റെ ഉള്ളടക്കം കാന്‍സറിനെ പ്രതിരോധിക്കാനുള്ള മൂന്ന് മാര്‍ഗങ്ങളാണ്. വ്യാജപ്രചാരണത്തിനെതിരെ ഡോക്ടര്‍ പൊലിസില്‍ പരാതി നല്‍കിയത് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്. വി.പി ഗംഗാധരന്റെ ചിത്രം വച്ചാണ് വ്യാജ സന്ദേശം സൃഷ്ടിച്ചിരിക്കുന്നത്.
Post Your Comments