Food & CookeryLife StyleHealth & Fitness

നല്ല ഉറക്കം കിട്ടാന്‍ ഈ ജ്യൂസ് മാത്രം കുടിച്ചാല്‍ മതി

നല്ല ഉറക്കം നല്‍കാന്‍ കഴിയുന്ന ഒരു പഴമാണ് ചെറി എന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും ഈ പഴത്തിന് സാധിക്കും. ഉറക്കപ്രശ്നങ്ങള്‍ ഉള്ള ഏതൊരാളും രാത്രിയില്‍ അല്പം ചെറിജ്യൂസ് കഴിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന പ്രധാന ഘടകം. നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി എന്‍ എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മര്‍ദം, രോഗം, ജോലിസ്വഭാവം, മാനസിക പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉറക്കം കുറയ്ക്കാറുണ്ട്. ചെറുചൂട് പാല്‍ കുടിക്കുന്നത് ഉറക്കം നല്‍കും. അതിനേക്കാള്‍ മെച്ചമാണ് ചെറി ജ്യൂസ് കുടിക്കുന്നത്.

ബ്രിട്ടനിലെ നോര്‍ത്തംബ്രിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങള്‍ കുടിച്ചവരെയുമാണ് അവര്‍ നിരീക്ഷിച്ചത്. തുടര്‍ന്നാണ് ചെറി ജ്യൂസ് കുടിച്ചവര്‍ക്ക് ദീര്‍ഘസമയത്തേക്ക് നല്ല ഉറക്കം കിട്ടിയെന്നും പകല്‍ ഉറക്കം തൂങ്ങുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതായെന്നും മനസിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button