KeralaLatest NewsNews

ഷാനിയോടൊപ്പമുള്ള ചിത്രം: എം.സ്വരാജിന് ഇങ്ങനെ ചോദിയ്ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് രശ്മി നായര്‍

കൊച്ചി•മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ തന്റെ ഫ്ലാറ്റില്‍ എത്തിയതിനെക്കുറിച്ച് എം.സ്വരാജ് ഫേസ്ബുക്കില്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ “ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റില്‍” എന്ന് പരാമര്‍ശിച്ചത് സദാചാര ഭയം മൂലമാണെന്ന് രശ്മി ആര്‍ നായര്‍. സ്വരാജ് ഒക്കെ എടുത്ത് വയ്ക്കുന്ന ഈ സദാചാര ജാമ്യത്തില്‍ പിടിച്ചാണ് ഈ ഞരമ്പ്‌ രോഗികള്‍ മുഴുവന്‍ നിലനില്‍ക്കുന്നത് എന്ന് സ്വരാജിനെ പോലൊരാള്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്തതല്ല. ആ സദാചാര ഭയം അദ്ദേഹത്തെ പോലും ഭരിക്കുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്നു എന്ന് വേണം മനസിലാക്കാനെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.

Read also: ഷാനിയുമൊത്തുള്ള ചിത്രം വിവാദമാകുമ്പോൾ പ്രതികരണവുമായി എം.സ്വരാജ് എം.എൽ.എ

താന്‍ താമസിക്കുന്ന സ്ഥലത്ത് തന്റെ സുഹൃത്തുക്കള്‍ ആണ്‍ പെണ്‍ വത്യാസമില്ലാതെ വരും കുളിച്ചു വസ്ത്രം മാറി വിശ്രമിക്കും ആഹാരം കഴിക്കും ഭാര്യ/ഭര്‍ത്താവ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അതിലൊക്കെ മറ്റുള്ളവര്‍ക്ക് എന്താ കാര്യം എന്ന് ചോദിക്കാന്‍ കഴിയുന്ന രീതിയില്‍ ഇടതുപക്ഷക്കാര്‍ എങ്കിലും ഇനിയും വളരുന്നില്ല എന്നത് ഖേദകരമാണെന്നും രശ്മി പറഞ്ഞു.

രശ്മിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

“ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റില്‍” ആണേ എന്‍റെ പെണ്‍സുഹൃത്ത്‌ വന്നത് എന്ന് എം സ്വരാജ് ഒക്കെ എടുത്തു വയ്ക്കുന്ന ആ സദാചാര ജാമ്യം ഉണ്ടല്ലോ അതില്‍ പിടിച്ചാണ് ഈ ഞരമ്പ്‌ രോഗികള്‍ മുഴുവന്‍ നിലനില്‍ക്കുന്നത് എന്ന് സ്വരാജിനെ പോലൊരാള്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്തതല്ല . ആ സദാചാര ഭയം അദ്ദേഹത്തെ പോലും ഭരിക്കുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്നു എന്ന് വേണം മനസിലാക്കാന്‍.

ഞാന്‍ താമസിക്കുന്ന സ്ഥലത്ത് എന്‍റെ സുഹൃത്തുക്കള്‍ ആണ്‍ പെണ്‍ വത്യാസമില്ലാതെ വരും കുളിച്ചു വസ്ത്രം മാറി വിശ്രമിക്കും ആഹാരം കഴിക്കും ഭാര്യ/ഭര്‍ത്താവ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അതിലൊക്കെ മറ്റുള്ളവര്‍ക്ക് എന്താ കാര്യം എന്ന് ചോദിക്കാന്‍ കഴിയുന്ന രീതിയില്‍ ഇടതുപക്ഷക്കാര്‍ എങ്കിലും ഇനിയും വളരുന്നില്ല എന്നത് ഖേദകരമാണ്.

shortlink

Post Your Comments


Back to top button