പാരീസ്: കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവര്‍ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ ഇരുട്ടണിയും. പാരീസ് മേയർ ആനി ഹിദാൽഗോ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ ജനത വീണ്ടും ഭീകരതയുടെ ഇരയായെന്നും ഹിദാൽഗോ പറഞ്ഞു.
കാബൂളിലെ അതീവ സുരക്ഷാ മേഖലയിൽ താലിബാൻ ശനിയാഴ്ച നടത്തിയ കാർബോംബ് ആക്രമണത്തിൽ കുറഞ്ഞത് 95 പേർ കൊല്ലപ്പെട്ടിരുന്നു. 158 പേർക്കു പരിക്കേറ്റു.
Post Your Comments