KeralaCinemaLatest NewsNews

സിനിമാ-സീരിയല്‍ സംവിധായകന്റെ ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം•സിനിമാ-സീരിയല്‍ സംവിധായകന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.സിനിമാ-സീരിയല്‍ സംവിധായകനായ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ നാരായണനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പുളിയറക്കോണം മൈലാടി അങ്കണ്‍വാടിക്ക് സമീപത്തെ വീട്ടിലെ ബാത്ത്റൂമില്‍ വച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ച ശരണ്യയെ രഞ്ജിത് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാമ്പത്തിക പ്രശ്നങ്ങളും അതേച്ചൊലി ഉണ്ടായ വഴക്കുമാണ് ശരണ്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിളപ്പില്‍ ശാല പോലീസ് നല്‍കുന്ന സൂചന.

കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘അയലത്തെ സുന്ദരി’ സീരിയല്‍, മഴവില്‍ മനോരമയിലെ ‘സിബിഐ ഡയറി’ തുടങ്ങിയവയുടെ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ് രഞ്ജിത്ത്. സീരിയലുകള്‍ക്ക് പുറമെ സ്വതന്ത്രമായി സിനിമയും പരസ്യചിത്രങ്ങളും രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്. സീരിയലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശികളായ രഞ്ജിത്തും ശരണ്യയും തിരുവനന്തപുരത്ത് താമസത്തിനെത്തിയത്. കണ്ണൂര്‍ചീമേനി സ്വദേശിനിയാണ് ശരണ്യ നാരായണന്‍. രഞ്ജിത്ത് ചെറുപുഴ സ്വദേശിയും.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. അദ്രിമ (6), അദിത്രി (2).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button