കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ സമ്പാദ്യം പരിശോധിച്ചു. പരിശോധനയില്‍ 314 ശതമാനം അനധികൃത സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കിയത്. എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയത്. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തി.
സൂരജിനെതിരെ ജനുവരി 23ന് മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കി. പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലയളവിലാണ് ടി.ഒ.സൂരജ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. കൊച്ചിയിലെ വീട്, ഗോഡൗണ്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ അനധികൃതമായി സമ്പാദിച്ചതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Post Your Comments