Uncategorized

ജയില്‍ മോചിതനായി എത്തിയ സൗദി കോടീശ്വരന്‍ അല്‍ വലീദ് ബിന്നിനെ കണ്ട് ബന്ധുക്കള്‍ ഞെട്ടി

റിയാദ്: സൗദി അറേബിയയിലെ കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് തലാല്‍ തടവില്‍ നിന്നും മോചിതനായി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ബിന്‍ തലാന്‍ മോചിതനായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോയിട്ടേഴ്‌സിന് ശനിയാഴ്ച പുലര്‍ച്ച റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ബിന്‍ തലാല്‍ പ്രത്യേക അഭിമുഖം നല്‍കിയിരുന്നു. തന്റെ അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നാണ് ബിന്‍ തലാല്‍ പറഞ്ഞത്.

അതേസമയം പുറത്തിറങ്ങിയ ബിന്‍ തലാന്‍ വളരെ യേറെ ക്ഷീണിച്ചിട്ടുണ്ട്. ബന്ധുക്കള്‍ പോലും ഈ രൂപത്തില്‍ അദ്ദേഹത്തിനെ കണ്ട് ഞെട്ടിയെന്നാണ് പറയുന്നത്. അഴിമതിയെ തുടര്‍ന്ന് നവംബറിലാണ് അദ്ദേഹം പിടിയിലാകുന്നത്. സൗദിയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാന്‍.

എന്നാല്‍ ബിന്‍ തലാലിന്റെ മോചനത്തിന് കാരണം വ്യക്തമല്ല. സൗദി ഭരണകൂടം അദ്ദേഹത്തോട് 600 കോടി ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക അദ്ദേഹം നല്‍കിയോ എന്ന കാര്യം വ്യക്തമല്ല. അതേ സമയം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബിന്‍ തലാല്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് രാത്രിയാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള 300ഓളം പേരെ സൗദി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ നിരപരാധിയാണ്. സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടന്നുണ്ടെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി.

ട്വിറ്റര്‍, ആപ്പിള്‍, സിറ്റി ഗ്രൂപ്പ്, ന്യൂസ് ഓഫ്ദി വേള്‍ഡ് തുടങ്ങി ആഗോള കമ്പനികളില്‍ ബിന്‍ തലാല്‍ നിക്ഷേപിച്ചിരിക്കുന്നത് കിങ്ഡം ഹോള്‍ഡിങ് കമ്ബനി വഴിയാണ്. ഈ കമ്പനിയുടെ ഓഹരി വിട്ടുതരണമെന്നാണ് സൗദി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് കമ്പിയുടെ ഓഹരി കൈമാറില്ല. അങ്ങനെ മാറേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നത്. നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ ശ്രമവും പുരോഗമിക്കുകയാണ്. തന്റെ കമ്പനിയില്‍ കൈവെയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിന്‍ തലാല്‍ പറഞ്ഞു.

തനിക്കെതിരേ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. സര്‍ക്കാരുമായി ചില ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. തടവില്‍ കഴിയുന്ന വേളയില്‍ തനിക്ക് പ്രയാസമൊന്നും നേരിട്ടിട്ടില്ല. വീട്ടിലെ പോലെ തന്നെയാണ് കഴിഞ്ഞത്. താനുമായി ബന്ധമുള്ളവര്‍ ഹോട്ടലില്‍ വന്നിരുന്നു. അവരോട് സംസാരിക്കാന്‍ തനിക്ക് അവസരമുണ്ടായിരുന്നുവെന്നും ബിന്‍ തലാല്‍ പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്ന് ഒന്നും ഒളിക്കാനില്ല. എല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. ഇതുപോലെ എവിടെയും പറയാന്‍ തയ്യാറാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുംവരെ തടവില്‍ കഴിയാന്‍ തയ്യാറാണെന്നും ബിന്‍ തലാല്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button