Latest NewsNewsIndia

മകനെ വലിച്ചെറിഞ്ഞ്, നിലത്തിട്ട് ചവുട്ടിക്കൂട്ടി പിതാവ്, അമ്മ നന്നാക്കാന്‍ കൊടുത്ത ഫോണില്‍ നിന്നും വീഡിയോ പുറത്തായി

ബംഗളുരു: നുണ പറഞ്ഞുവെന്ന് ആരോപിച്ച് മകനെ നിലത്തിട്ട് ചവിട്ടിക്കൂട്ടുകയും എടുത്തെറിഞ്ഞും പിതാവിന്റെ രോക്ഷപ്രകടനം. ബെല്‍റ്റ് ഉപയോഗിച്ച് മകനെ മര്‍ദ്ദിച്ച ഇയാള്‍ നിലത്തിട്ട് ചവിട്ടുകയും ഒന്നിലധികം തവണ മകനെ മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. നുണ പറയില്ലെന്ന് മകന്‍ ആവര്‍ത്തിച്ചിട്ടും പിതാവായ മഹേന്ദ്ര ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീഡിയോ പുറത്തെത്തി സംഭവം വിവാദമായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ അമ്മ ശില്‍പയുടെ ഫോണില്‍ നിന്നുമാണ് വീഡിയോ പുറത്തെത്തിയിരിക്കുന്നത്. ശില്‍പ തന്റെ ഫോണില്‍ മകനെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ചിരുന്നു. മൂന്ന് മാസം മുന്‍പാണ് സംഭവം നടന്നത്. ഫോണ്‍ കേടായപ്പോള്‍ നന്നാക്കാന്‍ കടയില്‍ കൊടുത്തതോടെയാണ് സംഭവം പുറത്തെത്തുന്നത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട മെക്കാനിക്ക് സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. വീഡിയോ പകര്‍ത്തിക്കൊണ്ടിരുന്ന ശില്‍പ, മകനെ മര്‍ദ്ദിക്കുന്നതിന് ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുന്നതായി വീഡിയോയിലെ ശബ്ദത്തില്‍ നിന്ന് വ്യക്തമാണ്. ട്യൂഷന് പോകാതിരിക്കുകയും ഹോം വര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്തതിനെക്കുറിച്ച് നുണ പറഞ്ഞതിനാണ് ബാലന് ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ പകര്‍ത്താനായി മഹേന്ദ്ര തന്നെയാണ് ഭാര്യയോട് ആവശ്യപ്പെട്ടത്. ഇനി നുണ പറഞ്ഞാല്‍ മകനെ കാണിക്കാനെന്ന പേരിലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫോണ്‍ നന്നാക്കാന്‍ കൊടുത്ത ശില്‍പ അതിനുള്ളിലെ വീഡിയോകളും ഫോട്ടോകളും പ്രത്യേകം ഫോള്‍ഡറില്‍ സേവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീഡിയോ കണ്ട മെക്കാനിക് ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു.

video courtesy: news 18

shortlink

Post Your Comments


Back to top button